ഇടയ്ക്കിടെ ടോയ്‌ലറ്റിൽ പോകണം കൂടാതെ മലബന്ധവും ഇത് ഒരു സാധാരണ രോഗമല്ല….

മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലി ഒട്ടേറെ രോഗങ്ങൾക്ക് കാരണമാകുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ആമാശയ രോഗങ്ങൾ. ആരോഗ്യ രീതിയിലെ തെറ്റായ മാറ്റങ്ങളാണ് പ്രധാനമായും ഇതിന് കാരണമാകുന്നത്. സമ്മർദ്ദം, ഭക്ഷണശീലങ്ങൾ, പുകവലി, അമിതമായ അളവിൽ കാപ്പിയോ ചായ കുടിക്കൽ, മദ്യപാനം തുടങ്ങിയവ എല്ലാമാണ് പ്രധാനമായും ദഹനക്കേട് എന്ന ആരോഗ്യ പ്രശ്നത്തിന് കാരണമാകുന്നത്.

ആമാശയത്തിലെ പേശികളുടെ ഏകോപനത്തെ ബാധിക്കുന്ന തകരാറ് പിന്നീട് രോഗങ്ങളായി മാറുന്നു. വയറിലെ അസ്വസ്ഥത, ഛർദി, മലബന്ധം, വയറിളക്കം, നെഞ്ചിരിച്ചിൽ, അസിഡിറ്റി എന്നിവയാണ് ലക്ഷണങ്ങൾ. ഇവയെല്ലാം പലരും നിസ്സാരമായി കണക്കാക്കുന്ന രോഗലക്ഷണങ്ങളാണ്. എന്നാൽ പലപ്പോഴും ഇത് വലിയ സങ്കീർണതുകളിലേക്ക് നയിക്കുന്നു.

ഭക്ഷണം കഴിച്ചു ഉടൻ തന്നെ ടോയ്‌ലറ്റിൽ പോവാനുള്ള താൽപര്യം പലരിലും കണ്ടുവരുന്ന ഒന്നാണ് എന്നാൽ പലപ്പോഴും ഇതിനെ ഒരു ശീലമാക്കിയാണ് എല്ലാവരും കരുതുക. എന്നാൽ യഥാർത്ഥത്തിൽ ഇത് ഒരു ശീലമല്ല രോഗമാണ് . ആമാശയ സംബന്ധമായ ഈ രോഗത്തെ ചികിത്സയിലൂടെ മാത്രമേ മാറ്റാൻ സാധിക്കുകയുള്ളൂ. ഒട്ടേറെ ബാക്ടീരിയാക്കൾ നമ്മുടെ ആമാശയത്തിൽ ഉണ്ട്.

അതിൽ നല്ല ബാക്ടീരിയയും ഉണ്ട് ചീത്ത ബാക്ടീരിയ ഉണ്ട്. ദഹനത്തിനും സഹായിക്കുന്ന നല്ല ബാക്ടീരിയകളുടെ എണ്ണത്തിൽ ഉണ്ടാവുന്ന വ്യത്യാസം ദഹനക്കേട് എന്ന പ്രശ്നത്തിനുള്ള പ്രധാന കാരണമാണ്. ചില ഭക്ഷണപദാർത്ഥങ്ങൾ ഈ ബാക്ടീരിയയുടെ എണ്ണം സന്തുലിതാവസ്ഥയിലാക്കുവാൻ സഹായിക്കും. കൂടാതെ ദഹന വ്യവസ്ഥ കൃത്യം ആക്കുന്നതിന് നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. ഈ വിഷയത്തെപ്പറ്റി കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *