ദീപാവലി ആശംസകൾ നേർന്ന് താര ദമ്പതികൾ!! അടിപൊളി വീഡിയോയുമായി നടൻ ജയസൂര്യ.

മലയാളി പ്രേക്ഷകരുടെ പ്രിയ നടൻ ആണ് ജയസൂര്യ. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്റെ അഭിനയത്തിലൂടെ ആരാധകരെ സൃഷ്ടിക്കാൻ താരത്തിന് സാധിച്ചു. ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു തുടങ്ങിയ ജയസൂര്യ ഇപ്പോൾ മോളിവുഡിലെ മുൻനിര നായകന്മാരിൽ ഒരാൾ ആവുകയും മലയാളികളുടെ പ്രിയങ്കരനായി തീരുകയും ചെയ്തു. തന്റെ കഠിനപ്രയത്നത്തിലൂടെ തന്നെയാണ് ജയസൂര്യ സിനിമാ മേഖലയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയത്.

യാതൊരു സിനിമ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തിൽ നിന്ന് വന്ന ജയസൂര്യയെ മലയാളികൾ ഇരുകൈയും നീതിയാണ് സ്വീകരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ വളരെയധികം സജീവമാണ് ജയസൂര്യ. തങ്ങളുടെ ഏതൊരു വിശേഷവും ഒരു മടിയും കൂടാതെ ആരാധകരുമായി പങ്കുവെക്കുന്നതിൽ സമയം കണ്ടെത്താറുണ്ട്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നതാണ് നടൻ ജയസൂര്യയുടെ പുതിയ ചിത്രങ്ങൾ.

ദീപാവലിയോട് അനുബന്ധിച്ച് ജയസൂര്യ തന്റെ പ്രിയതമയോടൊപ്പം ചിരാദ് കത്തിക്കുന്ന വളരെ മനോഹരമായ വീഡിയോയും ചിത്രങ്ങളും ആണ് ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെക്കുന്നത്.മുണ്ടും ജുബ്ബയും ധരിച്ചാണ് ജയസൂര്യ എത്തുന്നത്. ഒപ്പം തന്നെ സരിതയും വളരെ സുന്ദരിയായി എത്തുന്നു. ഇരുവരും ഒന്നിച്ച് ചിരാദ് കത്തിക്കുകയും ദീപാവലി വളരെ മനോഹരമായ് ആഘോഷിക്കുകയും ചെയ്യുന്നുണ്ട്. ജയസൂര്യയുടെ ഈ ചിത്രങ്ങൾ പുറത്തുവന്ന നിമിഷങ്ങൾക്കുള്ളിൽ ആണ് ആരാധകർ സമൂഹ മാധ്യമങ്ങളിൽ വൈറലാക്കി മാറ്റിയത്.

താരത്തിന്റെ ഏതൊരു വിശേഷങ്ങളും വളരെ പെട്ടെന്ന് തന്നെ മലയാളികൾക്കിടയിൽ പ്രചാരം സൃഷ്ടിക്കാറുണ്ട്. അത്തരത്തിൽ ഈ ദീപാവലിയുടെ ചിത്രങ്ങളും വളരെ വേഗത്തിൽ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. കുടുംബത്തോടൊപ്പം ഏറെ സമയം ചെലവഴിക്കുന്ന ഒരു വ്യക്തി കൂടിയാണ് ജയസൂര്യ എന്ന് പറയാൻ സാധിക്കും. ധാരാളം പേരാണ് ഇവരുടെ ഈ ചിത്രങ്ങൾക്ക് ലൈക്കുകളും കമന്റുകളുമായി രംഗത്തെത്തുന്നത്. ഒപ്പം തന്നെ ഹാപ്പി ദീപാവലി എന്നും ആരാധകർ ആശംസിക്കാൻ മറന്നില്ല.

 

View this post on Instagram

 

A post shared by Jayasurya Jayan (@actor_jayasurya)

Leave a Reply

Your email address will not be published. Required fields are marked *