മധുരം കഴിച്ച് മധുരപതിനേഴിലേക്ക് ഹൻസു!! കേക്ക് മുറിച്ച് ആഘോഷമാക്കി ചേച്ചിമാരും.

ഏവർക്കും സുപരിചിതരായ താര കുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റെത്. നടൻ കൃഷ്ണ കുമാറും താര പുത്രികളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ്. അതുകൊണ്ടുതന്നെ ഇവരുടെ എല്ലാ വിശേഷങ്ങളും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ആരാധകർ അറിയാറുണ്ട്. അനേകം ആരാധകർ ആണ് ഈ താര പുത്രികൾക്കും കുടുംബത്തിനും ഉള്ളത്. ഇവരുടെ വിശേഷങ്ങളെല്ലാം അറിയാൻ ഏറെ ഉത്സാഹത്തോടെ ആണ് പ്രേക്ഷകർ കാത്തിരിക്കാറുള്ളത്.

ഈ കുടുംബത്തിന്റെ വളരെ ചെറിയ കാര്യങ്ങൾ പോലും ആരാധകർക്ക് ഇടയിൽ വളരെയധികം പ്രചാരം ലഭിക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നതാണ് ഹാൻസുവിന്റെ പിറന്നാൾ ആഘോഷം. താരപുത്രികളിൽ ഏറ്റവും ഇളയ മകളായ ഹൻസികയുടെ പിറന്നാൾ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മധുര പതിനേഴു തികയുന്ന ഹൻസികയുടെ ചിത്രങ്ങളാണ് ചേച്ചിമാരായ അഹാന, ദിയ, ഇഷാനി എന്നിവർ പങ്കുവെക്കുന്നത്.

അർദ്ധരാത്രിയിൽ കേക്ക് മുറിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ ആരാധകർ നിമിഷങ്ങൾക്കുള്ളിൽ വൈറൽ ആക്കുകയായിരുന്നു. ചേച്ചിമാർക്കിടയിൽ ഇപ്പോൾ ഏറ്റവും വലിയ സ്റ്റാർ ആയി മാറിയിരിക്കുകയാണ് ഹൻസു. ഹൻസികയുടെ പിറന്നാളിന് അഹാന തന്നെയാണ് ആശംസകളുമായി ആദ്യം എത്തുന്നത്. നീ എനിക്ക് എപ്പോഴും 3 വയസ്സുള്ള കുഞ്ഞ് അനിയത്തി ആയിരിക്കും എന്നും അഹാന കുറിക്കുന്നുണ്ട്.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചതായിരുന്നു താര പുത്രികളുടെയും അമ്മ സിന്ധുവിന്റെയും ഒപ്പമുള്ള ഓണ ചിത്രങ്ങൾ. ഈ കുടുംബത്തിന്റെ ഓണച്ചിത്രങ്ങൾക്കിടയിലും ഹൻസിക തന്നെയായിരുന്നു തിളങ്ങിയത്. ചേച്ചിമാരെ എല്ലാം കടത്തിവെട്ടി മുന്നേറുക്കിയാണ് ഹൻസിക. നിരവധി പേരാണ് മധുര പതിനേഴു തികയുന്ന ഈ സുന്ദരിക്ക് പിറന്നാൾ ആശംസകളുമായി രംഗത്തെത്തുന്നത്.

 

View this post on Instagram

 

A post shared by Hansika Krishna 🐣 (@hansubeeeey)

Leave a Reply

Your email address will not be published. Required fields are marked *