നീണ്ട പനങ്കുല പോലുള്ള മുടി ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ആയി പലതും പരീക്ഷിച്ചു നോക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. എന്നാൽ ഇതിനായി വിപണിയിൽ ലഭിക്കുന്ന കെമിക്കലുകൾ അടങ്ങിയ ഉൽപ്പന്നങ്ങളേക്കാൾ ഏറ്റവും ഉത്തമം നമ്മുടെ ചില നാട്ടുവൈദ്യങ്ങളാണ്. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത പ്രകൃതിദത്തമായ രീതികൾ മുടിയുടെ ആരോഗ്യത്തെയും സൗന്ദര്യത്തെയും സംരക്ഷിക്കുന്നു.
നമുക്ക് സുലഭമായി ലഭിക്കുന്ന ഒന്നാണ് പേരയില. പേരയില കൊണ്ട് മുടിയുടെ ആരോഗ്യവും നീളവും വർദ്ധിപ്പിക്കാം. കൂടാതെ മുടികൊഴിച്ചിൽ താരൻ എന്നീ പ്രശ്നങ്ങൾ പൂർണ്ണമായും അകറ്റുന്നതിന് പേരയില സഹായകമാകുന്നു. പണ്ടുകാലങ്ങളിൽ പല അസുഖങ്ങൾക്കും ഉള്ള മരുന്നായി പേരയില ഉപയോഗിച്ചിരുന്നു. ഇതിൽ നിരവധി ധാതുക്കളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ശരീരത്തിൻറെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ പേരയുടെ ഇലകൾ വളരെ സഹായകമാകുന്നു.
പ്രമേഹത്തെ തടയുന്നതിനും കുറയ്ക്കുന്നതിനും പേരയിലയിട്ട് തിളപ്പിച്ച വെള്ളം ഗുണം ചെയ്യും. ഹൃദയത്തിൻറെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഉറക്കത്തിന്റെ ഗുണനിലവാരം കൂട്ടുന്നതിനും വളരെ നല്ല ഔഷധമാണ് പേരയില. ആരോഗ്യ ഗുണങ്ങൾക്ക് പുറമേ ഒട്ടേറെ സൗന്ദര്യ ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. മുടി വളർച്ചയ്ക്കും മുടികൊഴിച്ചിലും താരനും അകറ്റുന്നതിനും കുറച്ചു പേരെയില വെള്ളത്തിൽ ഇട്ട് തിളപ്പിക്കുക.
ചൂടാറിയതിനു ശേഷം ആ വെള്ളം ഉപയോഗിച്ച് തല കഴുകാവുന്നതാണ്. തലയോട്ടിയിലും മുടിയിഴകളിലും പേരിലയുടെ വെള്ള ഉപയോഗിച്ച് നന്നായി മസാജ് ചെയ്തു കൊടുക്കുക. പേരയില എടുക്കുമ്പോൾ നന്നായി കഴുകി വൃത്തിയാക്കിയതിനുശേഷം മാത്രം ഉപയോഗിക്കുക. തുടർച്ചയായി കുറച്ചു ദിവസങ്ങൾ ഇങ്ങനെ ചെയ്താൽ മുടി കൊഴിച്ചിലും താരനും പൂർണ്ണമായും മാറിക്കിട്ടും. ഇത് ചെയ്യേണ്ട രീതി വ്യക്തമായി മനസ്സിലാക്കുന്നതിന് വീഡിയോ മുഴുവനായും കാണുക.