മുടികൊഴിച്ചിൽ മാറ്റി മുടി നല്ലതുപോലെ വളർന്നു വരാൻ ഈ കാര്യങ്ങൾ മാത്രം ചെയ്താൽ മതി. | Hair Loos Useful Tip

Hair Loos Useful Tip : തലമുടി നല്ലതുപോലെ വളർന്നുവരുന്നത് ആഗ്രഹിക്കാത്ത ആരും തന്നെ ഉണ്ടാകില്ല. നമ്മുടെ തലമുടി നല്ല ആരോഗ്യത്തോടെ വളർന്നുവരേണ്ടത് നമ്മുടെയെല്ലാം ആവശ്യം കൂടിയാണല്ലോ അതിനു വേണ്ടി പലതരത്തിലുള്ള മാർഗ്ഗങ്ങളും നമ്മൾ ചെയ്തു നോക്കിയിട്ടുണ്ടാകും എന്നാൽ എങ്ങനെ ഫലപ്രദമായ രീതിയിൽ തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാം എന്നാണ് പറയാൻ പോകുന്നത്. പല ആളുകൾക്കും മുടി കൊഴിഞ്ഞു പോകുന്നത് പ്രത്യേകിച്ച് പുരുഷന്മാരുടെ കാര്യത്തിൽ അത് പാരമ്പര്യമായി വരുന്നതായിരിക്കും.

50 വയസ്സിനുശേഷം ആയിരിക്കും കഷണ്ടി എന്ന അവസ്ഥയിലേക്ക് വരുന്നത്. രണ്ടാമത്തെ കാരണമായി പറയുന്നത് സ്ത്രീകളിൽ ഹോർമോൺ ചേഞ്ചസ് ഭാഗമായിട്ടും മുടികൊഴിച്ചിൽ വന്നേക്കാം. തൈറോയ്ഡ് ഹോർമോണിന്റെ വ്യതിയാനങ്ങൾ ഇതുപോലെ മുടികൊഴിച്ചിൽ ഉണ്ടാക്കാൻ കാരണമാകും. അതുപോലെ ചെറിയ കുട്ടികൾ മുതൽ മുതിർന്ന ആളുകൾ വരെ ഉള്ളവരിൽ അയെണിന്റെ കുറവ് മൂലവും മുടികൊഴിച്ചിൽ ഉണ്ടാകും. അതുപോലെ ശരീരത്തിൽ പ്രോട്ടീൻ കുറഞ്ഞാലും മുടികൊഴിച്ചിൽ ഉണ്ടാകും. മുടികൊഴിച്ചിൽ ഉണ്ടാകാനുള്ള മറ്റൊരു കാരണമാണ് ചർമ രോഗങ്ങൾ.

അടുത്ത കാരണമാണ് ഫംഗൽ ഇൻഫെക്ഷൻ തലമുടിയിൽ അല്ലെങ്കിൽ തലയിൽ ചില സമയങ്ങളിൽ വട്ടത്തിൽ ഒരു ഭാഗം മുഴുവൻ മുടി കൊഴിഞ്ഞുപോകുന്ന അവസ്ഥ ഫംഗൽ ഇൻഫെക്ഷൻ ഭാഗമായി വരുന്നതാണ്. മറ്റൊരു കാരണമായി പറയുന്നത് മാനസിക സമ്മർദമാണ്. പല ആളുകൾക്കും വ്യത്യസ്ത തരത്തിലുള്ള കാരണങ്ങൾ ആയിരിക്കുമുണ്ടാകുന്നത് അതുകൊണ്ടുതന്നെയും അമിതമായി മുടികൊഴിച്ചിൽ അനുഭവപ്പെടുന്നവർ കൃത്യമായ കാരണങ്ങൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം കണ്ടുപിടിച്ച് അതിനുവേണ്ട ചികിത്സകൾ നടത്തുക.

മാനസിക സമ്മർദ്ദം ഉള്ളവരാണെങ്കിൽ ഇത്തരം സാഹചര്യങ്ങളിൽ നിന്നും മാറി നിൽക്കേണ്ടതിന്റെയോ അല്ലെങ്കിൽ യോഗ പോലെയുള്ള കാര്യങ്ങൾ ചെയ്തു അത് കുറയ്ക്കുവാനോ ശ്രദ്ധിക്കുക. വിറ്റാമിൻ അയണിന്റെയും കുറവുള്ളവർ അത് വർദ്ധിപ്പിക്കുന്ന തരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കുക. ചർമ്മ രോഗങ്ങൾ ആണെങ്കിലും അതിനുവേണ്ട കൃത്യമായി ചികിത്സയും നടത്തുക. എല്ലാ കാര്യങ്ങളും തുടക്കത്തിൽ തന്നെ കണ്ടുപിടിച്ച് ചെയ്യുന്നതായിരിക്കും ഏറ്റവും നല്ലത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *