പണ്ടുകാലങ്ങളിൽ മുത്തശ്ശിമാർ പറഞ്ഞുതന്ന രഹസ്യ കൂട്ടുകൾ ചേർത്ത് എണ്ണ കാച്ചിയും താളി ഉണ്ടാക്കിയും തലയിൽ തേച്ച് പിടി എത്താത്ത അത്രയും തലമുടി ഉള്ള ഒരു തലമുറ നമുക്ക് മുൻപേ ഉണ്ടായിരുന്നു. എന്നാൽ ഇന്നത്തെ കാലത്ത് തലമുടി ഉള്ളത് വളരെ കുറച്ചാണെങ്കിൽ കൂടിയും മുടിക്ക് തീരെ ഉള്ളില്ലാത്ത അവസ്ഥയാണ് തലമുടി വളർന്നുവരുന്നതിനായി നിരവധി ഓയിലുകൾ എന്ന വിപണികളിൽ ലഭ്യമാണ്.
പല കമ്പനികളുടെ പലതരത്തിലുള്ള മരുന്നുകൾ ചേർത്തതും അല്ലാത്ത നാച്ചുറൽ ആയ നിരവധി ഓയിലുകളും എന്ന ലഭ്യമാണ്. എന്നാൽ ഇത് എല്ലാവരുടെ തലമുടിക്കും ചേരണം എന്നില്ല. മുടി നന്നായിവേണമെന്ന് ആഗ്രഹമുള്ളവർക്ക് ഇനി ഒരുപാട് പൈസ മുടക്കി ഇത്തരം ഓയിലുകൾ വാങ്ങേണ്ട ആവശ്യമില്ല. എല്ലാ വീടുകളിലും ദിവസവും ഉണ്ടാകുന്ന കഞ്ഞിവെള്ളം മാത്രം മതി. സാധാരണ എല്ലാ ദിവസവും കഞ്ഞിവെള്ളം കളയുകയാണ് പതിവ്. ഇനി അത് കളയാതെ ഇതുപോലെ ചെയ്യുക തലമുടി തഴച്ചു വളരും.
അതിനായി ചെയ്യേണ്ടത് ഇന്നേ ദിവസത്തെ കഞ്ഞി വെള്ളം എടുത്ത് നന്നായി ചൂടാറിയതിനു ശേഷം അതിലേക്ക് വളരെ കുറച്ച് ഉലുവ കൂടി ചേർത്തു കൊടുത്ത അടച്ചുവയ്ക്കുക. അതിനുശേഷം ഇത് പിറ്റേദിവസം രാവിലെ പുറത്തേക്ക് എടുക്കുക. അതിലെ ഉലുവ എല്ലാം തന്നെ അരിച്ചുമാറ്റി ഈ വെള്ളം ഉപയോഗിച്ച് വേണം തലമുടിയിൽ തേക്കുവാൻ. ഇത്ആദ്യം തന്നെ തലയോട്ടിയിൽ എല്ലാം ഈ വെള്ളം ഒഴിച്ച് നല്ലതുപോലെ മസാജ് ചെയ്യുക. 10 മിനിറ്റ് എങ്കിലും കൈകൊണ്ട് നന്നായി മസാജ് ചെയ്യുക.
ശേഷം വീണ്ടും ഒരു 10 മിനിറ്റ് തലമുടി കെട്ടിവയ്ക്കുക. അതിനുശേഷം സാധാരണ വെള്ളം ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്. നന്നായി തന്നെ കഴുകി കളയുക കഞ്ഞിവെള്ളത്തിന്റെ അംശം പോലും തലമുടിയിൽ ഉണ്ടാകാൻ പാടില്ല. ഇത് ആഴ്ചയിൽ ഒരു മൂന്നുപ്രാവശ്യമെങ്കിലും തുടർച്ചയായി ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് നല്ല റിസൾട്ട് തന്നെ ഉണ്ടാകും. മുടിയുടെ കട്ടി കൂടുകയും അതുപോലെ പുതിയ മുടികൾ വരികയും ചെയ്യും. എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : malayali corner