കറുത്ത ഇടതൂർന്ന മുടികൾ ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് മുടിയുടെ സൗന്ദര്യവും ആരോഗ്യവും. കറുത്ത നീണ്ട മുടികൾ സ്ത്രീകളുടെ സ്വപ്നമായി മാറിയിരിക്കുന്നു. എന്നാൽ യഥാർത്ഥത്തിൽ ഇതിനുവേണ്ടി എന്ത് ചെയ്യണം എന്ന് പലർക്കും അറിയില്ല. വിപണിയിൽ ലഭ്യമാകുന്ന ഏതുതരത്തിലുള്ള ഉൽപ്പന്നങ്ങളും വാങ്ങി ഉപയോഗിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും.
സ്ത്രീകൾ മാത്രമല്ല ഇന്ന് പുരുഷൻമാരും മുടിയുടെ സൗന്ദര്യത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നു. കെമിക്കലുകൾ അടങ്ങിയ പല ഉൽപ്പന്നങ്ങളും മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. മുടികൊഴിച്ചിൽ, മുടി പൊട്ടൽ, അകാലനര തുടങ്ങിയവയെല്ലാം മിക്ക ആളുകളുടെയും പ്രശ്നങ്ങളാണ്. പ്രകൃതിദത്തമായ രീതിയിൽ ഇവ പരിഹരിക്കുന്നതാണ് ഏറ്റവും ഉത്തമം.
അതിനായി വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു ഹെയർ പാക്ക് നമുക്ക് പരിചയപ്പെടാം. ഇത് തയ്യാറാക്കുന്നതിന് മൂന്ന് ഘടകങ്ങളാണ് ആവശ്യമായി വരുന്നത്. അല്പം ഉലുവ എടുത്ത് കഞ്ഞി വെള്ളത്തിൽ കുതിർത്താനായി വെക്കുക , രാത്രി തന്നെ ഇത് ചെയ്യുക. പിറ്റേന്ന് രാവിലെ കുതിർത്ത ഉലുവയോടൊപ്പം ചുവന്നുള്ളി ചേർത്ത് ആ കഞ്ഞി വെള്ളത്തിൻറെ കൂടെ അരച്ചെടുക്കുക.
ഹെയർ പാക്ക് തയ്യാറായി കഴിഞ്ഞിരിക്കുന്നു. ഇത് കുളിക്കുന്നതിന് അരമണിക്കൂർ മുൻപ് തലയോട്ടിയിലും മുടിയിഴകളിലും നന്നായി തേച്ചുപിടിപ്പിക്കുക. ആഴ്ചയിൽ മൂന്നോ നാലോ പ്രാവശ്യം ഇത് ചെയ്യാവുന്നതാണ്. മുടി കറുക്കുന്നതിനും വളരുന്നതിനും സഹായകമാകുന്നു. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത ഈ പാക്ക് ആർക്കുവേണമെങ്കലും ഉപയോഗിക്കാവുന്നതാണ്. ഇത് ചെയ്യേണ്ട രീതി വ്യക്തമായി മനസ്സിലാക്കുന്നതിന് വീഡിയോ മുഴുവനായും കാണുക.