നീളമുള്ള മുടി ആഗ്രഹിക്കാത്ത സ്ത്രീകൾ ഉണ്ടോ. എല്ലാവർക്കും തന്നെ നല്ല ആരോഗ്യമുള്ള മുടി വേണമെന്ന് ഉണ്ടായിരിക്കും. എന്നാൽ കാലാവസ്ഥ മാറ്റം കൊണ്ടു നാം തലയിൽ തേക്കാൻ ഉപയോഗിക്കുന്ന ഏതെങ്കിലും ഉൽപ്പന്നങ്ങൾ കൊണ്ടോ മുടി വളരാതിരിക്കുകയോ അല്ലെങ്കിൽ കൊഴിഞ്ഞു പോവുകയോ ചെയ്യാം. എന്നാൽ ഇനി എല്ലാവർക്കും മുടി ഇഷ്ടം പോലെ വളർത്താം.
എത്ര മുടി വെട്ടി കളഞ്ഞാലും വീണ്ടും വീണ്ടും വളർന്നുകൊണ്ടേയിരിക്കും. അതിനുവേണ്ടി എന്തുചെയ്യണമെന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് നാലു ടീസ്പൂൺ അരി ഇട്ടു കൊടുക്കുക. അതിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് 20 മിനിറ്റ് കുതിർക്കാൻ വയ്ക്കുക. അരി കുതിർന്നതിനുശേഷം ഒരു വലിയ സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതിനുശേഷം വീണ്ടും 5 മിനിറ്റ് അടച്ചു മാറ്റി വയ്ക്കുക. അതിനുശേഷം ഒരു പാത്രത്തിൽ ഒരു കപ്പ് വെള്ളം തിളപ്പിക്കാൻ വയ്ക്കുക.
വെള്ളം ചെറുതായി ചൂടായി വരുമ്പോൾ അതിലേക്ക് കുതിർത്തു വച്ചിരിക്കുന്ന അരിയും ഉള്ളിയും ചേർത്ത് കൊടുക്കുക. അതിനുശേഷം അഞ്ചു മിനിറ്റ് വേവിക്കുക. അതുകഴിഞ്ഞ് മറ്റൊരു പാത്രത്തിലേക്ക് അരിച്ചു മാറ്റി വയ്ക്കുക. തയ്യാറാക്കിയ ഈ മിശ്രിതം നല്ലതുപോലെ ചൂടാറിയതിനു ശേഷം മാത്രം തലയിൽ തേക്കുക. ഒരു അഞ്ചു മിനിറ്റ് എങ്കിലും നന്നായി മസാജ് ചെയ്യുക അതിനുശേഷം തല കഴുകി കളയുക.
ഈ മിശ്രിതം അഞ്ചോ ആറോ ദിവസമെങ്കിലും കേടു വരാതെയും ഫ്രിഡ്ജിൽ സൂക്ഷിക്കാം. നിരന്തരമായി മൂന്ന് നാല് ദിവസം ചെയ്തുകൊണ്ടിരിക്കുക. നിങ്ങൾക്ക് നല്ല റിസൾട്ട് തന്നെ ലഭിക്കും. പുതിയ മുടികൾ കിളിർത്ത് വരുകയും താരൻ തലയിൽ നിന്ന് ഇല്ലാതാവുകയും ചെയ്യും. എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.