നരച്ച മുടിയുള്ളവർ മുടി കറുപ്പ് ആകുന്നതിനു വീട്ടിൽ തന്നെ ഹെന്ന ചെയ്യാറുണ്ടല്ലോ എന്നാൽ പലപ്പോഴും ആദ്യം ഒരു പ്രാവശ്യം തേച്ചു കഴിയുമ്പോൾ ഉണ്ടാകുന്ന കറുപ്പ് നിറം ചിലപ്പോൾ കുറച്ചു ദിവസം കഴിയുമ്പോൾ തന്നെ പോകും അത് ശരിയായ രീതിയിൽ ഹെന്ന തയ്യാറാകാത്തത് കൊണ്ട് മാത്രമാണ്. എന്നാൽ ഇനി ഈ രീതിയിൽ തയ്യാറാക്കുക ,
ഒട്ടുംതന്നെ പ്രശ്നങ്ങൾ ഇല്ലാതെ കുറേ അധികം ദിവസത്തേക്ക് മുടിയിൽ കറുപ്പ് അതുപോലെ തന്നെ നിലനിൽക്കും. അതിനായി ഒരു ഇരുമ്പ് പാത്രം എടുക്കുക അതിലേക്ക് ആവശ്യത്തിന് നീലയമരി പൊടി ചേർക്കുക ശേഷം ഒരു നാരങ്ങയുടെ നീര് മുഴുവനായി ചേർത്തു കൊടുക്കുക അതിലേക്ക് രണ്ട് ടീസ്പൂൺ തൈര് ചേർത്ത് കൊടുക്കുക ശേഷം ഒരു കപ്പ് തേയില ഇട്ട് തിളപ്പിച്ച വെള്ളം ചേർത്തു കൊടുക്കുക .
തേയില ഇട്ട് തിളപ്പിക്കുമ്പോൾ ഒന്നര ഗ്ലാസ് വെള്ളത്തിലേക്ക് മൂന്ന് ടീസ്പൂൺ തേയില ഇട്ട് വേണം തിളപ്പിക്കുവാൻ. അതും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. കുറേശ്ശെയായി ചേർത്ത് വേണംഇളക്കി യോജിപ്പിക്കുവാൻ നല്ല തിക്കായിട്ടുള്ള ഒരു പേസ്റ്റ് പരുവത്തിലാകുമ്പോൾ പകർത്തി വയ്ക്കുക. ശേഷം ഇരുമ്പ് പാത്രത്തിൽ തന്നെ അടച്ചു വയ്ക്കുക.
ഒരു രാത്രി മുഴുവനായും ഇത് വയ്ക്കേണ്ടതാണ് ശേഷം എടുത്തു നോക്കുമ്പോൾ മാവ് നല്ലതുപോലെ റെഡിയായിരിക്കുന്നത് കാണാം. ശേഷം അതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ഇത് വേണം നിങ്ങൾ തലയിലേക്ക് തേക്കുവാൻ ആയിട്ട്. മുട്ട ചേർക്കുന്നത് കൊണ്ട് എന്നെ മുടിയുടെ വളർച്ചയ്ക്ക് അത് വളരെ നല്ല ഉപകാരം ചെയ്യുന്നതാണ് കൂടാതെ നിറം വയ്ക്കുകയും ചെയ്യും. എല്ലാവരും ഇതുപോലെ ഹെന്ന തയ്യാറാക്കുക. Credit : Malayali corner