മുടി കൊഴിഞ്ഞു പോകുന്നത് ഇന്നത്തെ കാലത്ത് സ്ത്രീകളും പുരുഷന്മാരും ഒരുപോലെ തന്നെ നേരിടുന്ന ഒരു പ്രശ്നമാണ് പലതരം കാരണങ്ങളും ഇതിന് ഉണ്ടായിരിക്കാം കൂടുതലായും നമ്മൾ തേക്കുന്ന ഓയിലുകളോ അല്ലെങ്കിൽ കാലാവസ്ഥ മാറ്റുമോ ഒക്കെയാണ് കോമൺ ആയി കാണപ്പെടുന്നത്. എന്തുതന്നെയായാലും ഇനി മുടിയുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ് അതുകൊണ്ടുതന്നെ വളരെ ഫലപ്രദമായ രീതിയിൽ മുടി സംരക്ഷിച്ചു നിർത്തുന്നതിനു വേണ്ടി വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു ഓയിലാണ് ഉണ്ടാക്കാൻ പോകുന്നത്.
എങ്ങനെയാണ് ഇത് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാർ എടുക്കുക അതിലേക്ക് ഒരുപിടി കൃഷ്ണതുളസി ചേർക്കുക അതോടൊപ്പം തന്നെ 8 പനിക്കൂർക്ക ഒരുപിടി ആര്യവേപ്പിന്റെ ഇല ഒരു കപ്പ് ശുദ്ധമായ വെളിച്ചെണ്ണ എല്ലാം കൂടെ ചേർത്ത് നന്നായി അരച്ചെടുക്കുക അതിനുശേഷം ഇരുമ്പ് പാത്രം എടുത്ത് ചൂടാക്കുക
അതിലേക്ക് അരച്ചെടുത്ത മിശ്രിതം ചേർത്തു കൊടുക്കുക ശേഷം നന്നായി ചൂടാക്കുക ചെറിയ തീയിൽ വെച്ച് നന്നായി ഇളക്കി യോജിപ്പിക്കുക ഏറ്റവും ചെറിയ തീയിൽ ഇതുപോലെ തിളച്ച് വരുന്നത് വരെ ചൂടാക്കി എടുക്കുക. തിളച്ചു വരുമ്പോൾ അതിലേക്ക് രണ്ട് ടീസ്പൂൺ കരിംജീരകം പൊടിച്ചത് ചേർത്ത് കൊടുക്കുക. ഇളക്കി യോജിപ്പിക്കുക
ശേഷം രണ്ട് ടീസ്പൂൺ ഉലുവ പൊടിച്ചത് ചേർത്ത് കൊടുക്കുക അതിനുശേഷം രണ്ട് ടീസ്പൂൺ നെല്ലിക്കാപ്പൊടി ഒരു മൂന്ന് ടീസ്പൂൺ നീലയമരി പൊടി ചേർത്തു കൊടുക്കുക ശേഷം ഇളക്കി യോജിപ്പിക്കുക 10 മിനിറ്റ് കഴിഞ്ഞ് ഓഫ് ചെയ്യുക ശേഷം ഒരു ദിവസം മുഴുവൻ അടച്ചു മാറ്റി വെക്കുക. അതിനുശേഷം അരിച്ചെടുത്ത് ഒരു പാത്രത്തിലാക്കി നിങ്ങൾക്ക് ഉപയോഗിക്കാം. നിങ്ങൾ ഇത് തലയിൽ തേച്ചതിനു ശേഷം അരമണിക്കൂർ കഴിഞ്ഞ് കുളിക്കാവുന്നതാണ്. Credit : sruthis kitchen