മുട്ടയുടെ മഞ്ഞക്കരു ഇതുപോലെ ചെയ്ത് തലയിൽ തേച്ചാൽ മുടി കാട് പോലെ വളർന്നുകൊണ്ടിരിക്കും.

തലമുടി നല്ലരീതിയിൽ വളർന്ന കാണാൻ ആഗ്രഹമില്ലാത്തവർ ആരാണുള്ളത് എല്ലാവർക്കും തന്നെ മുടി വളർത്താൻ വളരെ ഇഷ്ടമാണ് അതിൽ തന്നെ ചിലർക്ക് നീളത്തിലും ചിലർക്ക് വളരെ കുറച്ചായിരിക്കും വളർത്താൻ ആഗ്രഹമുള്ളത് എങ്ങനെയായാലും മുടി നല്ല ആരോഗ്യത്തോടെയും ഒട്ടും തന്നെ കൊഴിഞ്ഞ് പോകാത്ത രീതിയിൽ വളരുന്നതിനോടാണ് എല്ലാവരും ശ്രദ്ധിക്കുന്നത്.

അവർക്ക് വേണ്ടി മുടിയുടെ സംരക്ഷണത്തിന് ചെയ്യാൻ പറ്റുന്ന ഒരു കിടിലം ടിപ്പ് ഇതാ. അതിനായി ആദ്യം തന്നെ ഓരോരുത്തരുടെയും മുടിയുടെ നീളം അനുസരിച്ച് മുട്ടയുടെ മഞ്ഞ എടുക്കാവുന്നതാണ് ശേഷം അതിലേക്ക് വെളിച്ചെണ്ണയോ അല്ലെങ്കിൽ ആൽമണ്ട് ഓയിലോ ചേർത്ത് കൊടുക്കുക. നാലോ അഞ്ചോ തുള്ളി ചേർത്താലും മതി. അതിനുശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ശേഷം അഞ്ച് മിനിറ്റ് നേരത്തേക്ക് മാറ്റിവയ്ക്കുക.

അതുകഴിഞ്ഞ് മുടിയുടെ തലയോട്ടിയിൽ എല്ലാം നന്നായി തേച്ചുപിടിപ്പിക്കുക തലയോട്ടിൽ മാത്രമല്ല മുടിയിലും നന്നായി തേച്ചുപിടിപ്പിക്കാവുന്നതാണ്. മുട്ടയുടെ മഞ്ഞകരുവിൽ ബയോട്ടിൻ അടങ്ങിയിരിക്കുന്നതിനാൽ അത് മുടിയുടെ വളർച്ചയ്ക്ക് വളരെയധികം ഉപകാരപ്രദമാണ്. നന്നായി തേച്ച് പിടിപ്പിച്ചതിനു ശേഷം ഒരു മണിക്കൂർ നേരത്തേക്ക് തല അനക്കാതെ വയ്ക്കുക

അതുകഴിഞ്ഞ് നിങ്ങൾക്ക് കഴുകി കളയാവുന്നതാണ് ഇത് ആഴ്ചയിൽ ഒരു പ്രാവശ്യം ചെയ്താൽ മതിയായിരിക്കും മുടിയുടെ നല്ല ആരോഗ്യത്തിനും മുടി നന്നായി വളർന്നുവരുന്നതിനും മുടികൊഴിയുന്നതും ഒഴിവാക്കുന്നതിനും തുമ്പ് പൊട്ടിപ്പോകുന്നത് ഒഴിവാക്കുന്നതിനും എല്ലാം തന്നെ ഇത് വളരെയധികം ഉപകാരപ്രദമാണ്. ഇതും യാതൊരു ദോഷം ഉണ്ടാക്കില്ലെന്ന് ഉറപ്പു പറയാൻ സാധിക്കും എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കൂ. Video credit : Malayali corner

Leave a Reply

Your email address will not be published. Required fields are marked *