നല്ല നീളത്തിൽ കരുത്തുറ്റ കട്ടിയേറിയ മുടി വളർത്താൻ ആഗ്രഹിക്കുന്ന ആളുകളാണ് ഇന്ന് കൂടുതലും ഉള്ളത്. എന്നാൽ അതുപോലെ തന്നെ തലമുടിയിൽ ധാരാളം പ്രശ്നങ്ങൾ ഉള്ളവരും ഉണ്ട്. പലർക്കും മുടി കൊഴിഞ്ഞു പോകുന്നതും മുടി ഇഴകൾക്ക് കിട്ടിയില്ലാതെ പോകുന്നതും താരന്റെ പ്രശ്നങ്ങൾ ഉണ്ടാകുന്നതും ആയി നിരവധി പ്രശ്നങ്ങളാണ് തലമുടിയുമായി ബന്ധപ്പെട്ട പലരും നേരിട്ടുകൊണ്ടിരിക്കുന്നത്.
അതുകൊണ്ടുതന്നെ അവർക്ക് തലമുടി നല്ല രീതിയിൽ വളർന്ന് വരുന്നതിന്റെ സാഹചര്യങ്ങൾ ഇല്ലാതെ വരും. എന്നാൽ ചിലർക്ക് ഒന്നും ചെയ്യാതെ തന്നെ നല്ല നീളത്തിലുള്ള മുടിയും ഉണ്ടാകും. നിങ്ങൾക്കും അവരെപ്പോലെ നല്ല നീളത്തിൽ കട്ടി ഏറിയ മുടി ഉണ്ടാകണമെന്ന് ആഗ്രഹമുണ്ടോ. എങ്കിൽ ഇത് തയ്യാറാക്കി വെക്കു. അതിനായി ഒരു ഉരുളൻ കിഴങ്ങ് എടുത്ത് ചെറിയ കഷണങ്ങളാക്കി മുറിക്കുക ശേഷം അത് മിക്സിയുടെ ജാറിൽ ഇട്ട് നന്നായി അരച്ചെടുക്കുക വെള്ളം ചേർക്കാൻ പാടില്ല.
ശേഷം അതിന്റെ നീര് മാത്രം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി ഒരു കറ്റാർ വാഴയിടത്ത് അതിന്റെ ജെല്ല് ഭാഗം മുഴുവൻ എടുത്ത് ഉരുളൻ കിഴങ്ങിന്റെ നീരിലേക്ക് ഒഴിച്ചു കൊടുക്കുക ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം രണ്ട് വിറ്റാമിൻ ഈ ഗുളിക ചേർത്തുകൊടുക്കുക. ശേഷം ഒരു ടീസ്പൂൺ വെളിച്ചെണ്ണ അല്ലെങ്കിൽ ഒരു ടീസ്പൂൺ ഒലിവ് ഓയിൽ കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇത് തലമുടിയിലെ അഴുക്കുകൾ പോകുന്നതിനും മുടി നല്ലതുപോലെ തഴച്ചു വളരുന്നതിനും ഏറ്റവും നല്ല ഓയിലാണ്.
ഇത് നിങ്ങൾ കുളിക്കുന്നതിനു മുൻപ് തലയിൽ തേച്ച് ഒരു 15 മിനിറ്റോളം വയ്ക്കുക അതിനുശേഷം കഴുകി കളയുക. ഷാമ്പു ഉപയോഗിച്ചുകൊണ്ട് കഴുകി കളയണം എന്ന് നിർബന്ധമില്ല സാധാരണ വെള്ളം ഉപയോഗിച്ച് കൊണ്ട് കളയുന്നതായിരിക്കും ഏറ്റവും നല്ലത് സ്ഥിരമായി ഷാമ്പൂ ഉപയോഗിക്കുന്നവർ ആണെങ്കിൽ വളരെ കുറച്ച് മാത്രം എടുത്ത് തലയിൽ തേച്ച് കഴുകി കളയുക. ആഴ്ചയിൽ ഒരു മൂന്ന് പ്രാവശ്യം എങ്കിലും ചെയ്യുക. Credit : Lillys natural tips