തലമുടി ഇനി ഒട്ടും കൊഴിയില്ല. രാത്രി കിടക്കുന്നതിനു മുൻപ് മറക്കാതെ ഇത് തലയിൽ തേക്കു.

തലമുടി നല്ലതുപോലെ വളർന്നു വരുമ്പോൾ ആണല്ലോ നമുക്ക് കാണുമ്പോൾ ഒരു സന്തോഷം ഉണ്ടാകുന്നത് ആരോഗ്യമുള്ള തലമുടി ആഗ്രഹിക്കാത്ത ആളുകൾ ആരും തന്നെ ഉണ്ടാകില്ല മുടി കൊഴിഞ്ഞു പോകാതെ നല്ല രീതിയിൽ വളർന്നുവരുന്നതിനായിരിക്കും നമ്മൾ ശ്രമിക്കുന്നത് എന്നാൽ ചിലപ്പോൾ എങ്കിലും പല കാരണങ്ങൾ കൊണ്ടും തലമുടി കൊഴിഞ്ഞു പോകാം. ഇതുപോലെയുള്ള അവസ്ഥകളിൽ എല്ലാം വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന നാച്ചുറൽ ടിപ്പുകൾ ആയിരിക്കും നമുക്ക് വളരെയധികം ഉപകാരപ്രദമായി മാറുന്നത്.

അതുകൊണ്ടുതന്നെ മുടികൊഴിച്ചിൽ ഇല്ലാതെ മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി ചെയ്യാൻ പറ്റുന്ന ഒരു ടിപ്പിനെ കുറിച്ചാണ് പറയാൻ പോകുന്നത് ഈ വെള്ളം നിങ്ങൾ രാത്രി കിടക്കുന്നതിനു മുൻപ് തലയിൽ തേച്ചു കിടക്കുകയാണെങ്കിൽ ഒട്ടുംതന്നെ മുടികൊഴിയും എന്ന പേടി ഇനി വേണ്ട. ഇതിനായി നമുക്ക് ആവശ്യമുള്ളത് സവാളയാണ് സവാള ചെറിയ കഷണങ്ങളാക്കി മുറിച്ച് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക അതിലേക്ക് കുറച്ചു വെള്ളം ഒഴിച്ചു കൊടുക്കുക.

ശേഷം നല്ലതുപോലെ അരച്ചെടുക്കുക അതുകഴിഞ്ഞ് ഒരു അരിപ്പ ഉപയോഗിച്ച് കൊണ്ട് അരിച്ച് അതിലെ വെള്ളം മാത്രം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക ശേഷം ഈ വെള്ളമാണ് നമുക്ക് ഉപയോഗിക്കേണ്ടത്. ചെയ്യേണ്ടത് വെള്ളം എടുത്ത് ഒരു സ്പ്രേ കുപ്പിയിൽ ആക്കുകയാണെങ്കിൽ കൂടുതൽ നല്ലതായിരിക്കും ശേഷം തലയിലെ തലയോട്ടിയിൽ ചെയ്തു കൊടുത്താൽ മതി അല്ലെങ്കിൽ കൈകൊണ്ട് തലയോട്ടിയിൽ നല്ലതുപോലെ തേച്ചുപിടിപ്പിച്ച് കുറച്ചു സമയം മസാജ് ചെയ്യുക.

രാത്രി കിടക്കുന്നതിന് മുൻപായി തേക്കുന്നവർ ആണെങ്കിൽ സ്പ്രേ ചെയ്യുകയായിരിക്കും നല്ലത് രാവിലെ ചെയ്യുന്നവരാണെങ്കിൽ കൈകൊണ്ട് നന്നായി തേച്ചതിനു ശേഷം കഴുകി കളയുക അപ്പോൾ നിങ്ങൾക്ക് വേണമെങ്കിൽ ഏതെങ്കിലും ഒരു ഷാംപൂ ഉപയോഗിക്കാവുന്നതാണ്. നല്ലതുപോലെ കഴുകി കളയുകയാണെങ്കിൽ മണം ഇല്ലാതെ ഇരിക്കും ഇല്ലെങ്കിൽ സവാളയുടെ മണം ഇല്ലാതിരിക്കാൻ ഷാമ്പു ഉപയോഗിക്കാവുന്നതാണ്. Credit : Grandmother tips

Leave a Reply

Your email address will not be published. Required fields are marked *