ഇന്ന് സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടുന്ന ഒരു പ്രശ്നമാണ് തലമുടി കൊഴിഞ്ഞു പോകുന്നത് പലർക്കും ചെയ്തിട്ടും തലമുടി കൊഴിഞ്ഞു പോകുന്നതിന് ഒഴിവാക്കാൻ സാധിക്കാത്ത അവസ്ഥയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഞാൻ എന്തെല്ലാം സാധനങ്ങൾ ഉപയോഗിച്ച് നോക്കിയിട്ട് നിങ്ങൾക്ക് ഒരു ഫലവും ലഭിക്കുന്നില്ല എന്നാൽ ഇനി മുത്തശ്ശിമാർ പറഞ്ഞുതന്ന ഒരു പഴയ ഒറ്റമൂലി പരീക്ഷിച്ചു നോക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം .
അതിനായി നമുക്ക് ആവശ്യമുള്ളത് ചെറുപയർ മാത്രമാണ്. അതിനായി തലേദിവസം രാത്രിയിൽ കിടന്നിരുന്നതിനു മുൻപായി തന്നെ ഒന്നോ രണ്ടോ ടീസ്പൂൺ ചെറുപയർ ആവശ്യത്തിന് വെള്ളം ഒഴിച്ച് വയ്ക്കുക. രാവിലെ ആകുമ്പോഴേക്കും ചെറുപയർ നല്ലതുപോലെ കുതിർന്നു വന്നിരിക്കും. ശേഷം ചെറുപയർ ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക.
അതിലേക്ക് അടുത്തതായി നമുക്ക് ആവശ്യമുള്ളത് കഞ്ഞിവെള്ളമാണ് തലേദിവസം എടുത്തുവെച്ച കഞ്ഞിവെള്ളം ആയിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളത് അതില്ല എങ്കിൽ അന്നേ ദിവസത്തെ കഞ്ഞിവെള്ളം നല്ലതുപോലെ ചൂടാറിയതിനു ശേഷം മാത്രം ചേർത്തു കൊടുക്കുക. ഇവ നല്ലതുപോലെ മിക്സ് ചെയ്ത് നല്ലതുപോലെ അരച്ചെടുക്കുക .
അതിനുശേഷം അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിനുശേഷം ചെയ്യേണ്ടത് ഓരോ മുടിയിഴകൾ വകഞ്ഞു മാറ്റി തലയോട്ടിയിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. അതിനുശേഷം 10 മിനിറ്റ് കഴിഞ്ഞ് സാധാരണ വെള്ളത്തിൽ കഴുകി കളയുക. ചെറുപയറിന്റെ അംശങ്ങൾ ഒന്നുമില്ലാതെ വേണം കഴുകി കളയേണ്ടത്. നിങ്ങൾക്കിത് ആഴ്ചയിൽ രണ്ട് പ്രാവശ്യം ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : beauty life with sabeena