Hair Care Health Tip : പലതരത്തിലുള്ള കാരണങ്ങൾ കൊണ്ടും മുടികൊഴിച്ചിൽ ഉണ്ടാകും എന്നാൽ പ്രധാനമായും ന്യൂട്രീഷൻസിന്റെ കുറവ് കൊണ്ടാണ് പലർക്കും ഇത് സംഭവിക്കുന്നത്. പോലെ മാനസിക സമ്മർദ്ദം കാരണവും ഇതുപോലെ സംഭവിക്കാം. കൂടാതെ ഹോർമോൺ വ്യതിയാനങ്ങൾ കൊണ്ടും സംഭവിക്കും.
മറ്റൊരു കാരണം എന്ന് പറയുന്നത് സ്ത്രീകളെ അപേക്ഷിച്ച് പുരുഷൻമാരിൽ കാണുന്ന കഷണ്ടി എന്ന അവസ്ഥ. ഇതിനെല്ലാം തന്നെ ഫലപ്രദമായിട്ടുള്ള ഒരു തെറാപ്പിയെ പറ്റിയാണ് പറയാൻ പോകുന്നത് പിആർപി തെറാപ്പി. പ്ലേറ്റ്ലെറ്റിൽ ധാരാളം ഗ്രോത്ത് ഫാക്ടേഴ്സ് അടങ്ങിയിട്ടുണ്ട്. ഇത് പ്രധാനമായും ഇഞ്ചക്ഷൻ വഴിയാണ് നടത്തുന്നത്. ഇതിനുവേണ്ടി രോഗിയുടെ തന്നെ രക്തം ശേഖരിക്കുന്നു.
അതിനുശേഷം പ്ലേറ്റ്ലെറ്റ് മാത്രം അതിൽ നിന്നും വേർപെടുത്തി എടുക്കുന്നു. അതിനുശേഷം ആണ് ഇത് തലയിൽ ഇഞ്ചക്ട് ചെയ്യുന്നത്. ഈ ചികിത്സാരീതി ഇന്നത്തെ കാലത്ത് വളരെ ഫലപ്രദമായി ഉപയോഗിച്ചുവരുന്നതാണ് മുടികൊഴിച്ചിൽ വളരെ ഫലപ്രദമായി നിർത്തുന്നതിന് ഇത് ഉപകാരപ്രദമാണ് മാത്രമല്ല വേദന വളരെ കുറവുമായിരിക്കും.
നാലു പ്രാവശ്യമായിട്ടായിരിക്കും ഈ ചികിത്സാരീതി ചെയ്യുന്നത്. അതിനായി കൃത്യമായ ഇടവേളകളും ഉണ്ടായിരിക്കുന്നതാണ്. അകാരണമായിട്ടുള്ള മുടികൊഴിച്ചിൽ അനുഭവിക്കുന്നവർക്ക് എല്ലാം തന്നെ ഇത് ചെയ്യാൻ പറ്റുന്ന വളരെ ഫലപ്രദമായിട്ടുള്ള ചികിത്സാരീതിയാണ് ഇന്നത്തെ കാലത്ത് എല്ലാവരും ചെയ്യുന്നതുമാണ് അതുകൊണ്ടുതന്നെ മുടികൊഴിച്ചിൽ അമിതമായ അനുഭവപ്പെടുന്നവർ ഈ ചികിത്സാരീതി ചെയ്തു നോക്കൂ. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക.