പ്രതിമക്കൊപ്പം ഗിന്നസ് പക്രു; പ്രതിമ ഏതെന്ന് തിരിച്ചറിയാതെ പ്രേക്ഷകർ.!!! | Guinness Pacru In The Likeness Of a Wax Figure.

Guinness Pacru In The Likeness Of a Wax Figure : മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ച പ്രിയ നടൻ ആണ് ഗിന്നസ് പക്രു. സഹനടനായും ഹാസ്യ താരമായും മലയാളികളെ ഏറെ പൊട്ടി ചിരിപ്പിച്ച താരം മിമിക്രിയിലൂടെ ആണ് പ്രേക്ഷകർക്കു മുമ്പിൽ എത്തിപ്പെടുന്നത്. തുടർന്ന് അഭിനയ ലോകത്തേക്ക് എത്തിചേരുകയായിരുന്നു. നിരവധി സിനിമകളിലൂടെ ആരാധകരുടെ ഇഷ്ട നാടനായി മാറിയ താരം അമ്പിളി അമ്മാവൻ എന്ന സിനിമയിലൂടെ മലയാളികളുടെ ഉണ്ട പക്രൂ ആയ് മാറി.

വിനയൻ സംവിധാനം ചെയ്ത അത്ഭുത ദ്വീപ് എന്ന സിനിമയിലൂടെ കേന്ദ്ര കഥാപാത്രമായി വന്ന് പ്രേക്ഷകർ നെജിലേറ്റിയ നടൻ കൂടി ആണ്.ഇന്നിതാ താരത്തിന്റെ ഒറിജിനലിനെ വെല്ലുന്ന മെഴുകു പ്രതിമയാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു കൊണ്ടിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തന്നെയാണ് ഈ ചിത്രങ്ങളും വീഡിയോകളും ആരാധകർക്കായി പങ്കുവെച്ചത്.

ഹരികുമാർ എന്ന കലാകാരനാണ് ഒറിജിനലിനെ വെല്ലുന്ന മെഴുകു പ്രതിമയ്ക്ക് രൂപം നൽകിയത്. ഒറ്റനോട്ടത്തിൽ പക്രുവിന്റെ സഹോദരനെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള, ഒറിജിനൽ എന്ന് തോന്നിപ്പിക്കുന്ന ഈ പ്രതിമ കോട്ടയം പ്രസ് ക്ലബ്ബിൽ വച്ചായിരുന്നു താരത്തിന് കൈമാറിയത്. സ്വന്തം മെഴുകു പ്രതിമയെ കണ്ടപ്പോൾ ഒത്തിരി സന്തോഷമാണ് തോന്നിയതെന്നും ഗിന്നസ് പ്രതികരിച്ചു.’പ്രതിഭയുടെ കയ്യൊപ്പ് പതിഞ്ഞ എന്റെ കൊച്ചു മെഴുകു പ്രതിമ!! ‘ എന്ന ക്യാപ്ഷനോടുകൂടിയാണ് പക്രു തന്റെ വീഡിയോ ആരാധകർക്കായി പങ്കുവെച്ചത്.

വീഡിയോയുടെ തുടക്കത്തിൽ ഏതാണ് പ്രതിമ എന്ന് സംശയം ഏവർക്കും ഉണ്ടായിരുന്നു. പിന്നീട് കയ്യൊന്നു അനക്കിയപ്പോഴാണ് യഥാർത്ഥ പക്രു ഏതെന്ന് മനസ്സിലായത്. അത്രമാത്രം മനോഹരമായിട്ടാണ് ഹരികുമാർ പ്രതിമ പൂർത്തിയാക്കിയത്. നിരവധി പേരാണ് താരം പങ്കുവെച്ച വീഡിയോയ്ക്ക് ലൈക്കുകളും കമന്റുകളുമായി രംഗത്തെത്തിയത്. ഓണക്കാലത്ത് കിട്ടിയ ഏറ്റവും വലിയ സമ്മാനമാണിതെന്നും ഗിന്നസ് പക്രു അറിയിച്ചു.

 

View this post on Instagram

 

A post shared by Guinnespakru (@guinnespakru_official)

Leave a Reply

Your email address will not be published. Required fields are marked *