രോഗങ്ങളെ അകറ്റാൻ പേരയില ഇങ്ങനെ ഉപയോഗിച്ചു നോക്കൂ, ഞെട്ടിക്കുന്ന റിസൾട്ട്…

നമ്മുടെ നാട്ടിൽ സാധാരണയായി കാണപ്പെടുന്ന ഒന്നാണ് പേരമരം. ഒട്ടുമിക്ക വീട്ടുമുറ്റങ്ങളിലും അധിക പരിചരണമോ ഒന്നുമില്ലാതെ തന്നെ ഇവ നന്നായി വളരുന്നു. ഇതിൻറെ ഗുണങ്ങൾ നിരവധിയുണ്ട്. ആരോഗ്യത്തിന്റെ പരിപാലനത്തിന് പേരമരം നൽകുന്ന സഹായം ചില്ലറയല്ല. നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കുള്ള നല്ലൊരു പരിഹാരമാർഗ്ഗം കൂടിയാണിത്. ഇതിൻറെ വേര് മുതൽ ഇല വരെ ഔഷധഗുണങ്ങൾ നിറഞ്ഞിരിക്കുന്നു.

എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെട്ട ഒരു പഴമാണ് പേരയ്ക്ക. പാവങ്ങളുടെ ആപ്പിൾ എന്നാണ് ഇതിനെ പൊതുവായി പറയുന്നത്. ഇതിൽ ധാരാളമായി വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. പേരയ്ക്ക മാത്രമല്ല പേരയുടെ ഇലക്കും ഗുണങ്ങൾ ഏറെയാണ്. പല പോഷകങ്ങൾ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ഒട്ടുമിക്ക അസുഖങ്ങൾക്കും ഉള്ള മരുന്നായി ഇത് ഉപയോഗിക്കാം. പേരേലിയ ഇട്ട ചായയിൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന.

എല്ലാവിധ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. പ്രമേഹത്തെ തടയുന്നതിനുള്ള പ്രകൃതിദത്ത മാർഗമായി ഇത് ഉപയോഗിക്കാവുന്നതാണ്. പേരയില ഇട്ട ചായ ദിവസവും കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ചു കൊണ്ടുവരാൻ സഹായകമാകും അതുകൊണ്ടുതന്നെ പ്രമേഹ രോഗികൾക്ക് ഏറ്റവും ഉത്തമമാണിത്. ശരീരത്തിൽ ഉടനീളം അടിഞ്ഞു കൂടാൻ സാധ്യതയുള്ള കൊഴുപ്പ് കുറയ്ക്കാൻ പേരയില വളരെ നല്ലതാണ്.

നാഡീ ഞരമ്പുകളിൽ ശാന്തമാക്കാനും മനസ്സിന് ശാന്തത പകർന്നു നൽകുന്നതിനും പേരയില ചേർത്ത ചായ കുടിക്കുന്നത് വളരെ ഗുണപ്രദമാകും. ഹൃദയത്തിൻറെ ആരോഗ്യം മെച്ചപ്പെടുത്താനും രക്തചക്രമണ സംവിധാനത്തിലും എല്ലാം ഏറ്റവും ഗുണം ചെയ്യുന്ന ഒന്നാണ് പേരയില. ഇതിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി, അയൺ, ആൻറി ഓക്സിഡന്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇതിൻറെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ പല്ലുവേദന, മോണയിലെ നീർവികം എന്നിവയ്ക്കുള്ള ഒരു മികച്ച വീട്ടുവൈദ്യമാണ്. ഇതിൻറെ കൂടുതൽ ഗുണങ്ങളും ഉപയോഗ രീതികളും അറിയുന്നതിന് വീഡിയോ കാണൂ.