Green Peas Curry : വളരെയധികം ആയിട്ടുള്ള ഗ്രീൻപീസ് കറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം ഇത് ചൂട് ചോറിനെ കൂടെ കഴിക്കുവാൻ വളരെ രുചികരമാണ്. ഇതിനായി ആദ്യം തന്നെ ഗ്രീൻപീസ് ആവശ്യമുള്ള അളവിൽ എടുത്ത് വെള്ളത്തിൽ കുതിർക്കാൻ ആയി മാറ്റിവയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് ഏലക്കായ ഒരു കറുവപ്പട്ട ചേർത്ത് കൊടുക്കുക.
ശേഷം കാൽ ടീസ്പൂൺ ചെറിയ ജീരകം അര ടീസ്പൂൺ പെരുംജീരകം അര ടീസ്പൂൺ കുരുമുളക് അര ടീസ്പൂൺ മല്ലി എന്നിവ ചൂടാക്കിയ ശേഷം അതിലേക്ക് അരക്കപ്പ് തേങ്ങ ചിരകിയത് ചേർത്തു കൊടുക്കുക ഒരു ടീസ്പൂൺ മുളകുപൊടി ചേർത്തു കൊടുക്കുക ഇതെല്ലാം നല്ലതുപോലെ ചൂടാക്കി എടുക്കുക ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് പകർത്തി അരക്കപ്പ് വെള്ളം കൂടി ചേർത്ത് അരച്ചെടുക്കുക. അടുത്തതായി ഒരു കുക്കർ എടുക്കുക .
അതിലേക്ക് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ശേഷം അര ടീസ്പൂൺ പെരുംജീരകവും മൂന്നു ഗ്രാമ്പു ചേർത്തു കൊടുക്കുക രണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർക്കുക ശേഷം വഴറ്റിയെടുക്കുക സവാള പകുതി വരുമ്പോൾ മൂന്നു പച്ചമുളകും ഒരു തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുക്കുക. ശേഷം ഇളക്കി യോജിപ്പിക്കുക ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും അര ടീസ്പൂൺ മഞ്ഞൾ പൊടിയും കുറച്ചു കറിവേപ്പിലയും ചേർത്ത് ഇളക്കി യോജിപ്പിക്കുക.
ശേഷം കുതിർത്തു വച്ചിരിക്കുന്ന ഗ്രീൻപീസും അരച്ചുവെച്ചിരിക്കുന്ന അരപ്പും ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് കുക്കർ അടച്ചുവെച്ച് വേവിക്കുക. ഗ്രീൻപീസ് നല്ലതുപോലെ വെന്ത് ഭാഗമാകുമ്പോൾ അതിലേക്ക് കുറച്ച് മല്ലിയിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് പകർത്തി വയ്ക്കാം. പോലെ എളുപ്പത്തിൽ ഗ്രീൻപീസ് കറി കുക്കറിൽ തയ്യാറാക്കു.
One thought on “രാവിലെ ബ്രേക്ക്ഫാസ്റ്റിനും ഉച്ചയ്ക്ക് ചോറിനും രുചികരമായിട്ടുള്ള ഗ്രീൻപീസ് കറി ഇതുപോലെ തയ്യാറാക്കു. ഇതിന്റെ ടേസ്റ്റ് നിങ്ങൾ മറക്കില്ല. | Green Peas Curry”