ഗോതമ്പ് പൊടിയും ഒരു മുട്ടയും തേങ്ങയും ചേർത്ത് വളരെ എളുപ്പത്തിൽ ഒരു നാലുമണി പലഹാരം തയ്യാറാക്കാം. ഇനി ചായ തിളയ്ക്കുന്ന നേരം കൊണ്ട് വളരെ എളുപ്പത്തിൽ ഒരു ചായക്കടി ഈ രീതിയിൽ ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടി എടുക്കുക. അതിലേക്ക് ഒരു മുട്ട ചേർത്ത് കൊടുക്കുക. അതോടൊപ്പം അര കപ്പ് തേങ്ങ ചിരകിയത് ചേർത്തു കൊടുക്കുക.
അതോടൊപ്പം ഒന്നര ടീസ്പൂൺ റവ ചേർത്ത് കൊടുക്കുക ഇതിലേക്ക് ആവശ്യമായ ഉപ്പ് ചേർത്തു കൊടുക്കുക. അടുത്തതായി ഇവയെല്ലാം ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് ആവശ്യത്തിന് മധുരത്തിന് പഞ്ചസാര ചേർത്തു കൊടുക്കാവുന്നതാണ്. അത് ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് ചേർക്കാവുന്നതാണ്. ശേഷം ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് പക്കവടയുടെ മാവ് തയ്യാറാക്കുന്നത് പോലെ തയ്യാറാക്കി എടുക്കുക. വെള്ളം ചേർത്തു കൊടുക്കുമ്പോൾ കുറേശ്ശെയായി ചേർത്തു കൊടുക്കേണ്ടതാണ്.
മാവ് ഒരുപാട് ലൂസായി പോകാതിരിക്കാൻ ശ്രദ്ധിക്കുക. അതിനുശേഷം ആവശ്യമെങ്കിൽ ഏലക്കാപ്പൊടി ചേർത്ത് കൊടുക്കാവുന്നതാണ്. മാവ് തയ്യാറായതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. വെളിച്ചെണ്ണയ്ക്ക് പകരം ഓയിൽ ഉപയോഗിക്കാവുന്നതുമാണ്. എണ്ണ നല്ലതുപോലെ ചൂടായി വരുമ്പോൾ തയ്യാറാക്കി വെച്ച മാവിൽ നിന്നും കൈകൊണ്ട് അല്ലെങ്കിൽ സ്പൂൺ ഉപയോഗിച്ചോ തയ്യാറാക്കി വെച്ച മാവ് കുറേശ്ശെയായി ചൂടായി എണ്ണയിലേക്ക് ഇട്ടുകൊടുക്കുക.
അതിനുശേഷം ചെറിയ തീയിൽ വെച്ച് നന്നായി മൊരിയിച്ചെടുക്കുക. ഒരു ഭാഗം നന്നായി മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക. അതിനുശേഷം ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ചൂട് ചായയോടൊപ്പം രുചിയോടെ കഴിക്കാം. ചായ തിളച്ചു വരുന്ന നേരം കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഈ പലഹാരം എല്ലാവരും ഇന്നു തന്നെ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.