സുദർശനയ്ക്ക് കുഞ്ഞോണം ഒരുക്കി സൗഭാഗ്യ!!! പൂക്കളം കൊണ്ട് കളിച് കൊച്ചു ബേബിയും; കുഞ്ഞോണം വൈറൽ ആക്കി ആരാധകരും. | Subhagya Prepared a Baby For Sudarshan.

Subhagya Prepared a Baby For Sudarshan : മലയാളികൾ ഒരുപാട് കാണാൻ കൊതിക്കുന്ന താര കുടുംബമാണ് സൗഭാഗ്യയുടെത്. സോഷ്യൽ മീഡിയകളിൽ സജീവമായ താരം തന്റെ എല്ലാ കാര്യങ്ങളും ആരാധകരുമായി പങ്കുവെക്കുന്നതിനു സമയം കണ്ടെത്താറുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് സൗഭാഗ്യ എല്ലാവരോടും തങ്ങളുടെ വിശേഷങ്ങൾ അറിയിക്കുന്നത്. ഇത്തവണത്തെ ഓണം വന്നെത്തിയപ്പോൾ ഒരു പ്രത്യേകത കൂടിയുണ്ട്.

സുദർശന മോളുടെ ആദ്യത്തെ ഓണം കൂടി ആണ്. അതുകൊണ്ട് തന്നെ സുദർശന മോൾക്ക് വേണ്ടി കുഞ്ഞോണം ഒരുക്കി സൗഭാഗ്യ തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകർക്കായ് പങ്കുവെച്ചിട്ടുള്ളത്. കുഞ്ഞോണം ആയാലും ഓണാഘോഷത്തിന്റെ യാതൊരു കുറവും കൂടാതെ സുദർശനയ്ക്ക് വേണ്ടി പൂക്കളം ഒരുക്കിയും, അവൾക്ക് ഏറെ ഇഷ്ടമുള്ള നെയ്യും പരിപ്പും കൊണ്ടുള്ള ഓണ സദ്യ ഒരുക്കിയും , ഓണത്തിന്റെ അവിഭാജ്യ ഘടകമായ ഊഞ്ഞാൽ കെട്ടിയും കൊച്ചു ബേബിയുടെ ആദ്യത്തെ ഓണം പൊന്നോണം ആക്കി.

സൗഭാഗ്യ കൊച്ചു ബേബിയെ ഓണക്കോടി അണിയിച്ച് സുന്ദരിയാക്കുന്നതും നിലവിളക്ക് കൊളുത്തി സുദർശനയുടെ കുഞ്ഞോണം ആഘോഷിക്കുന്നതും വീഡിയോയിൽ കാണാം. ഊഞ്ഞാൽ ആടുബോൾ വളരെ സന്തോഷത്തോടെ ചിരിക്കുന്നതും കുഞ്ഞോണത്തിന്റെ അവസാനം പൂക്കളം കൊണ്ട് കളിക്കുന്നതും ആരാധകരുടെ മനം കവരുന്നു.

ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന താരത്തെയും താരത്തിന്റെ കുടുംബത്തിന്റെയും വിശേഷങ്ങൾ അറിയാൻ ഏറെ കൗതുകത്തോടെ ആണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. അതുകൊണ്ടു തന്നെ സൗഭാഗ്യ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയും ആരാധകർ സന്തോഷത്തോടെ ഏറ്റെടുക്കുകയും ചെയ്തു. നിരവധി പേരാണ് കൊച്ചു ബേബിക്ക് ഓണാശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഒപ്പം സുദർശനം മോളുടെ കളിച്ചിരികളും കുസൃതികളും കുട്ടിക്കുറുമ്പുകളും ഇനിയും കാണാൻ കാത്തിരിക്കുകയാണ് മലയാളികൾ.

Leave a Reply

Your email address will not be published. Required fields are marked *