നമുക്ക് എല്ലാവർക്കും നല്ല സമയവും അതുപോലെതന്നെ ചീത്ത സമയവും ഉണ്ട്. ഉയർച്ചയുണ്ടെങ്കിൽ താഴ്ചയും ഉണ്ട് എന്നപോലെ. എന്നാൽ എപ്പോഴാണ് സമയം മാറുന്നത് എന്ന് പ്രവചനീയമല്ല. എന്നാൽ ചില സൂചനകൾ കാണുമ്പോൾ നല്ല സമയം തുടങ്ങാറായി എന്ന് വേണം കണക്കാക്കുവാൻ. ധനികനെ ദരിദ്രനാക്കാനും ദരിദ്രനെ ധനികനാക്കാനും സമയത്തിന് സാധിക്കുന്നതാണ്.
സമയം തന്നെയാണ് മനുഷ്യൻറെ ജീവിതത്തിൽ ഉണ്ടാകുന്ന സുഖങ്ങളെയും ദുഃഖങ്ങളെയും തീരുമാനിക്കുന്നത്. കൂടാതെ ഒരാളുടെ ജീവിതത്തിൽ സുഖമോ ദുഃഖമോ ഉണ്ടാവുന്നതിനു മുൻപ് ആയി ചില സൂചനകൾ കാണിക്കുന്നതാണ്. സുഖവും ദുഃഖവും ഉണ്ടാവുന്നതിനു മുൻപായി കാണപ്പെടുന്ന ചില ലക്ഷണങ്ങളെ കുറിച്ച് ഭഗവാൻ നാരദനോട് പറഞ്ഞ കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
ഏതെങ്കിലും ഒരു വ്യക്തി ബ്രഹ്മ മുഹൂർത്ത സമയത്ത് തന്റെ കണ്ണുകൾ തനിയെ തുറക്കുകയാണെങ്കിൽ നമുക്ക് നല്ല സമയം വരുന്നു എന്നതിൻറെ സൂചനയാണ്. നാം പ്രാർത്ഥിക്കുന്ന സമയത്ത് ഭഗവാന്റെ പ്രതിഷ്ഠയിൽ ഉള്ള പൂക്കൾ താഴെ വീഴുകയാണെങ്കിൽ നാം വിചാരിക്കുന്ന കാര്യം നടക്കും എന്നതിന്റെ സൂചനയാണ്. രാവിലെ എണീറ്റ് കണ്ണാടിയിൽ നോക്കുമ്പോൾ പ്രസന്നമായ മുഖം തുടർച്ചയായി കാണുകയാണെങ്കിൽ നല്ലകാലം പിറക്കുന്നു എന്നതിൻറെ സൂചനയാണ്.
നടക്കാൻ പോകുന്ന കാര്യങ്ങൾ മുൻകൂട്ടി കാണാൻ സാധിച്ചാൽ നല്ല കാലം വരുന്നതിന്റെ സൂചനയാണ്. രാവിലെ തന്നെ നമുക്ക് പരിചയമുള്ളവർ നമുക്ക് നൽകുവാൻ പണവുമായി വരുകയാണെങ്കിൽ അത് ശുഭലക്ഷണമാണ്. നമ്മുടെ വീട്ടിൽ ലക്ഷ്മി ദേവിയുടെ അനുഗ്രഹമുണ്ടെന്നും നമുക്ക് പണം ധാരാളമായി വന്നുചേരും എന്നതിൻറെ സൂചനയാണത്. മൃഗങ്ങളും പക്ഷികളുമെല്ലാം ഇത്തരത്തിലുള്ള ശുഭലക്ഷണങ്ങൾ നമുക്ക് കാണിച്ചു തരാറുണ്ട്. ഇവയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനായി വീഡിയോ മുഴുവനായും കാണുക.