ദഹന വ്യവസ്ഥയെ ബുദ്ധിമുട്ടിലാക്കുന്ന ഒരു രോഗാവസ്ഥയാണ് ഐ ബി എസ് അഥവാ ഇറിറ്റബിൾ ഭവല്‍ സിൻഡ്രം. വ്യായാമം, ഉറക്കം, ഭക്ഷണ രീതി തുടങ്ങിയ ദൈനംദിന പ്രവർത്തനങ്ങളിലെ താളമില്ലായ്മയാണ് പ്രധാനമായും ഈ രോഗത്തിൻറെ കാരണം. കൂടാതെ മാനസിക സമ്മർദ്ദവും ഇതിൻറെ പ്രധാന കാരണങ്ങളിൽ ഒന്നാണ്. ഇന്നത്തെ തലമുറയുടെ ജീവിത രീതിയിലെ ചില മാറ്റങ്ങൾ മൂലം ഇത് ചെറുപ്പക്കാർക്ക് ഇടയിലും.
കുട്ടികൾക്കിടയിലും വ്യാപകമാകുന്ന സാഹചര്യമാണ് കണ്ടുവരുന്നത്. ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന വയറിളക്കവും മലബന്ധവും ഇതിൻറെ പ്രധാന സൂചകങ്ങളാണ്. വയറുവേദന, വയറ്റിൽ കൊളുത്തി പിടിക്കുന്ന അവസ്ഥ, ഇടയ്ക്കിടെ ടോയ്ലറ്റിൽ പോകണം എന്ന് തോന്നൽ തുടങ്ങിയവയെല്ലാം ഐ ബി എസ് ലക്ഷണം ആകാം. ഭക്ഷണം ശരിയായില്ലെങ്കിൽ സാധാരണയായി അസിഡിറ്റിയും വയറു വീർത്ത് കെട്ടുന്ന അവസ്ഥയും എല്ലാം ഉണ്ടാകാറുണ്ട്.
എന്നാൽ ഈ രോഗമുള്ളവരിൽ അസാധാരണമായ ഗ്യാസ് അഥവാ അസിഡിറ്റി ഉണ്ടായേക്കാം. ചില ഭക്ഷണപദാർത്ഥങ്ങൾ വയറിന് ഒട്ടും പിടിക്കാതിരിക്കുന്ന അവസ്ഥയും ഇതുതന്നെ. ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കുകയല്ലാതെ മറ്റ് പരിഹാരം മാർഗങ്ങൾ ഒന്നും ഇതിനില്ല. ഈ രോഗാവസ്ഥ വയറിന് മാത്രമല്ല ബാധിക്കുന്നത് പലതരത്തിലാണ് ഇതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ആണ്.
വിഷാദം, ഉൽക്കണ്ഠ പോലുള്ള പല പ്രശ്നങ്ങളും ഐ ബി എസ് ഉള്ളവരിൽ കാണാറുണ്ട്. പലതരത്തിലാണ് ഈ രോഗം മൂലം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്. ചില ആളുകൾക്ക് എവിടെക്കെങ്കിലും പോകാൻ ഇറങ്ങുന്ന സമയത്ത് ഉണ്ടാകുന്ന ടോയ്ലറ്റിൽ പോകണം എന്ന അവസ്ഥ വളരെ വലിയ മാനസിക അവസ്ഥ സൃഷ്ടിക്കുന്നു. ഇതൊരു ശീലമല്ല രോഗമാണെന്ന് മനസ്സിലാക്കി ചികിത്സ തേടുക.