Get Rid Of Mosquito From Home Tip : മഴക്കാലമാകുന്നതോടെ വൈകുന്നേരം ആകുമ്പോഴേക്കും വീട്ടിൽ കൊതുകുകൾ വന്ന് നിറയും കുറച്ചു സമയം മാത്രമേ അവ ഉണ്ടാകു എങ്കിൽ കൂടിയും നമുക്ക് അസുഖങ്ങൾ ഉണ്ടാക്കാൻ അത് മാത്രം മതി. അതുകൊണ്ടുതന്നെ കൊതുകുകളെ ഓടിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള സാധനങ്ങൾ നമ്മൾ വീട്ടിൽ കത്തിച്ചു വയ്ക്കാറുണ്ട് .
എന്നാൽ ഇതിന്റെ പുക ശ്വസിക്കുന്നത് പലപ്പോഴും നമ്മുടെ ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്ന കാര്യങ്ങളാണ് അതുകൊണ്ട് തന്നെ ചെറിയ കുട്ടികളുള്ള വീട്ടിൽ ഒന്നും തന്നെ നമുക്ക് ഇത്തരത്തിൽ പുക വരുന്ന സാധനങ്ങൾ കത്തിച്ചു വയ്ക്കാൻ സാധിക്കില്ല. അതിനാൽ തന്നെ വളരെ എളുപ്പത്തിൽ നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. ഇതിനു വേണ്ടി ഒരു സവാള എടുക്കുക .
അത് ചെറിയ കഷണങ്ങളാക്കി നുറുക്കി മിക്സിയിൽ നന്നായി അരച്ചെടുക്കുക വേണമെങ്കിൽ വെള്ളം ചേർക്കാവുന്നതാണ് ഇത് അരിച്ച് ഒരു പാത്രത്തിലേക്ക് പകർത്തി വെക്കുക. ശേഷം അതിലേക്ക് കുറച്ച് കറുപ്പൂരം പൊടിച്ച് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതോടൊപ്പം തന്നെ കുറച്ച് വേപ്പെണ്ണ ഒഴിച്ചുകൊടുക്കുക. ഇവയെല്ലാം നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനു ശേഷം ഒരു അലുമിനിയം ഫോയിൽ പേപ്പർ ഉപയോഗിച്ചുകൊണ്ട് ആ ഗ്ലാസ് മൂടുക.
ശേഷം അതിന്റെ നടുവിൽ ഒരു തുളയിട്ട് അതിലൂടെ ഒരു തിരി ഇറക്കി വയ്ക്കുക. ശേഷം ഇത് കത്തിക്കുക. ഇതുമാത്രം കത്തിച്ചു വെച്ചാൽ മതി വീട്ടിലേക്ക് ഒരു കൊതുക പോലും ഇനി വരില്ല. ഉറപ്പായും ഇത് ചെയ്തു നോക്കാൻ മറക്കല്ലേ ഇതുകൊണ്ട് ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാവുകയുമില്ല. അതുകൊണ്ട് തന്നെ ധൈര്യമായി നിങ്ങൾക്ക് ഇത് പരീക്ഷിച്ചു നോക്കാം. കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ വീഡിയോ കാണുക.