തീവണ്ടിയിൽ കയറി മറ്റൊരു തീവണ്ടി!! പൊട്ടിച്ചിരിച്ച് ആരാധകർ; അടിപൊളി ചിത്രങ്ങളുമായ് ടോവിനോ.

പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയ നടനാണ് ടോവിനോ തോമസ്. പ്രഭുവിന്റെ മക്കൾ എന്ന സിനിമയിലൂടെ അഭിനയ മേഖലയിലേക്ക് ചുവട് വയ്ക്കുകയായിരുന്നു ടോവിനോ. സഹനടനായും നായകനായും തനിക്ക് ലഭിക്കുന്ന ഏതൊരു കഥാപാത്രത്തെയും അതിന്റെ പൂർണ്ണതയിൽ എത്തിച്ച് യുവ നടന്മാരുടെ ഇടയിൽ മുൻപന്തിയിൽ തന്നെ സ്ഥാനം ഉറപ്പിക്കാൻ ടോവിനോക്ക് സാധിച്ചു. വളരെ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു തുടങ്ങിയ താരം ഇപ്പോൾ സിനിമാ മേഖലയിൽ തന്നെ വളരെ തിരക്കുള്ള നടനായി മാറുകയായിരുന്നു.

വളരെ ചുരുക്കം സമയം കൊണ്ടാണ് പ്രേക്ഷകർ ഇരുകൈയും നീട്ടി താരത്തെ സ്വീകരിച്ചത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ ഈ നടൻ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്. നടൻ ടോവിനോയും ഭാര്യ ലിഡിയയും മക്കളും ഒന്നിച്ച് ജോർദാനിലേക്ക് അവധി സമയം ചെലവഴിക്കാൻ പോകുന്ന ചിത്രങ്ങളാണ് ടോവിനോ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകർക്കായി പോസ്റ്റ് ചെയ്തിരിക്കുന്നത്.

ചിത്രങ്ങളുടെ ഒപ്പം തന്നെ ടോവിനോ ഒരു തീവണ്ടിയുടെ മേൽ ഇരിക്കുന്ന ചിത്രങ്ങളാണ് ഏറെ രസകരമായി ആരാധകർ എടുത്തിരിക്കുന്നത്. താരത്തിന്റെ ചിത്രത്തിന് നിരവധി പേരാണ് രസകരമായ കമന്റുകൾ നൽകുന്നത്. ട്രെയിനെ ഇജ്ജെന്താ പോവാഞ്ഞേ, എന്നും ഡ്രൈവർ വണ്ടിയെടുക്കു, തുടങ്ങി നിരവധി കമന്റുകളാണ് ആരാധകർ ഈ ചിത്രത്തിന് താഴെ നൽകുന്നത്. ഇന്ദ്രജിത്ത് ആർജെ മാത്തുക്കുട്ടി തുടങ്ങി വൻ താര നിരയാണ് ടോവിനോയുടെ ചിത്രങ്ങൾക്ക് ലൈക്കുകളുമായ് രംഗത്തെത്തുന്നത്.

തീവണ്ടിയുടെ ഒപ്പമുള്ള ടോവിനോയുടെ ചിത്രങ്ങൾ കണ്ടപ്പോൾ ഫെല്ലിനി സംവിധാനം ചെയ്ത തീവണ്ടി എന്ന സിനിമയാണ് ഓർമ്മ വന്നത്. ധാരാളം പേരാണ് ടോവിനോയുടെ ചിത്രങ്ങൾക്ക് ലൈക്കുകളുമായി രംഗത്ത് എത്തുന്നത്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത തല്ലുമാല എന്ന സിനിമയാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. പ്രേക്ഷകരിൽ നിന്നും ഈ സിനിമയ്ക്ക് വളരെ നല്ല അഭിപ്രായങ്ങളാണ് ലഭിച്ചത്. ഇനിയും താരത്തിൻറെ പുത്തൻ വിശേഷങ്ങൾക്കായ് കാത്തിരിക്കുകയാണ് ആരാധകർ.

 

View this post on Instagram

 

A post shared by Tovino⚡️Thomas (@tovinothomas)

Leave a Reply

Your email address will not be published. Required fields are marked *