നടി ഭാമയ്ക്കൊപ്പം ആദ്യമായി സിനിമ തീയറ്ററിൽ എത്തി ഗൗരി!! ഭാമയുടെ മകളെ കണ്ട സന്തോഷത്തിൽ ആരാധകർ.

പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത നടിയാണ് ഭാമ. നിവേദ്യം എന്ന സിനിമയിലൂടെ മലയാളികൾക്ക് മുമ്പിൽ എത്തിയ ഈ നടിയെ ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ, സൈക്കിൾ, വൺ വേ ടിക്കറ്റ് തുടങ്ങി നിരവധി സിനിമകളിൽ അഭിനയിക്കുകയും മലയാളികളുടെ പ്രിയങ്കരിയായി മാറുകയും ചെയ്തു. ഏവർക്കും സുപരിചിതയായ ഈ നടിയുടെ വിവാഹം മലയാളികൾ ഒരുപാട് ആഘോഷമാക്കിയതാണ്.

അരുൺ ജഗദീഷിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. വിവാഹശേഷം അഭിനയം ജീവിതത്തിൽ നിന്നും അകന്നുനിൽക്കുന്ന താരത്തെ ഇന്നും മലയാളികൾ ഓർക്കുന്നു. സിനിമാ മേഖലയിൽ നിന്ന് ഒഴിഞ്ഞു നിന്നെങ്കിലും താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർ ഏറെ കൗതുകത്തോടെയാണ് കാത്തിരിക്കാറുള്ളത്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നതാണ് താരത്തിന്റെ മകളായ ഗൗരിയുടെ ചിത്രങ്ങൾ. നടി ഭാമ തന്നെയാണ് ചിത്രങ്ങൾ ആരാധകർക്കായി ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്.

എന്റെ കുഞ്ഞ് ആദ്യമായി ഒരു സിനിമാ തിയേറ്ററിലേക്ക് എന്ന് പറഞ്ഞാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. വളരെ ചുരുക്കം മാത്രം മകളുടെ ചിത്രങ്ങൾ പങ്കുവെക്കാറുള്ളൂ എന്ന് കൊണ്ട് തന്നെ ആരാധകർ നിമിഷം കൊണ്ട് ചിത്രങ്ങൾ ഏറ്റെടുക്കുകയായിരുന്നു. പാർവതി കൃഷ്ണ, വീണ നായർ, രജിത്ത് മേനോൻ, തുടങ്ങി നിരവധി താരങ്ങളും ചിത്രങ്ങൾക്ക് ലൈക്കുകളും കമന്റുകളുമായി രംഗത്തെത്തിയിരുന്നു. താരങ്ങൾ മാത്രമല്ല ഒപ്പം തന്നെ ഭാമയെ ഒരുപാട് സ്നേഹിക്കുന്ന ആരാധകരും സെക്കൻഡുകൾക്കുള്ളിൽ ഒട്ടനേകം ലൈക്കുകളും കമന്റുകളും ഗൗരിയുടെ ഈ ചിത്രത്തിന് നൽകിയത്.

കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു താരത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. പട്ടുസാരികളുടെ വൻ ശേഖരണം ആയ വസുകി ബൈ ഭാമ എന്ന സംരംഭമാണ് ആരംഭിച്ചിരിക്കുന്നത്. ഭർത്താവിന്റെയും വീട്ടുകാരുടെയും പൂർണ്ണ പിന്തുണയോടെയാണ് താരം തന്റെ സ്വപ്നം സഫല്യം നടത്തിയത്. നിരവധി പേരാണ് ഭാമയുടെ ഈ സംരംഭത്തിന് ആശംസകളുമായ് രംഗത്തെത്തിയിരുന്നത്. മഞ്ജു വാര്യർ, നവ്യാനായർ, നിത്യ ദാസ് എന്നിവരെല്ലാം സിനിമയിലേക്ക് വീണ്ടും തിരിച്ചുവരവ് നടത്തിയത് പോലെ ഭാമയുടെ തിരിച്ചുവരവിന് ആയാണ് മലയാളികൾ കാത്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Bhamaa (@bhamaa)

Leave a Reply

Your email address will not be published. Required fields are marked *