വെളുത്തുള്ളി വീട്ടിൽ തന്നെ കൃഷി ചെയ്യാം, ആരും പറഞ്ഞു തരാത്ത ഒരു അടിപൊളി കൃഷി രീതി…

നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമായ ഒന്നാണ് വെളുത്തുള്ളി. ദിവസവും വെളുത്തുള്ളി കഴിക്കുന്നതിലൂടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഒട്ടും തന്നെ നിസ്സാരമല്ല. പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള നല്ലൊരു പരിഹാരം ഇതിലൂടെ സാധിക്കുന്നു. വീട്ടിൽ ഒരു ചെറിയ പച്ചക്കറി തോട്ടം എങ്കിലും ഉണ്ടാകുന്നത് വളരെ നല്ലതാണ്. നമുക്ക് ആവശ്യമായ പച്ചക്കറികൾ അതിൽ നിന്നും ലഭിക്കുമെങ്കിൽ വിഷമില്ലാത്ത പച്ചക്കറി കഴിച്ചുകൊണ്ട് നമുക്ക് ജീവിക്കാം.

ഇന്ന് കടയിൽ നിന്നും വാങ്ങിക്കുന്ന മിക്ക പച്ചക്കറികളിലും രാസവസ്തുക്കളുടെ സാന്നിധ്യം ഇല്ലെന്നു ഉറപ്പുവരുത്തുവാൻ കഴിയില്ല. പച്ചക്കറി കൃഷി ചെയ്യുമ്പോൾ പലരും വിട്ടുപോകുന്ന ഒന്നാണ് വെളുത്തുള്ളി. കടയിൽ നിന്നും വാങ്ങിക്കുന്ന ഒരു വെളുത്തുള്ളിയുണ്ടെങ്കിൽ നമുക്ക് നിറയെ വെളുത്തുള്ളി വീട്ടിൽ കൃഷി ചെയ്ത് എടുക്കാം. അതെങ്ങനെയാണെന്നും അതിനുവേണ്ടി എന്ത് ചെയ്യണം എന്നും ഈ വീഡിയോയിലൂടെ വിശദമായി മനസ്സിലാക്കാം.

ഒരു ഗ്ലാസിൽ കുറച്ചു വെള്ളം എടുത്തു അതിലേക്ക് ഒരു വെളുത്തുള്ളി വെച്ചു കൊടുക്കുക. വെളുത്തുള്ളിയുടെ ഞെട്ടിയുള്ള ഭാഗം ആ വെള്ളത്തിലേക്ക് മുങ്ങിക്കിടക്കുന്ന രീതിയിൽ വേണം വെച്ചു കൊടുക്കുവാൻ. മൂന്നാമത്തെ ദിവസം ആകുമ്പോൾ അതിൽ നിന്നും വേരുകൾ പുറപ്പെട്ടു തുടങ്ങും. സൂര്യപ്രകാശത്തിന്റെ ലഭ്യത വേണമെന്നില്ല വീടിനകത്ത് തന്നെ നമുക്ക് ചെയ്യാവുന്നതാണ്.

10 ദിവസം കഴിയുമ്പോൾ നല്ല രീതിയിൽ ചെടി തളിർക്കുകയും വേരുകൾ ഉണ്ടാവുകയും ചെയ്യുന്നു. വേരുകൾ നന്നായി വന്നു തുടങ്ങുമ്പോൾ അത് ചെടിച്ചട്ടിയിലേക്ക് മാറ്റേണ്ടതാണ്. ചട്ടിയിൽ കുറച്ചു മണ്ണെടുത്തതിനുശേഷം അതിലേക്ക് ഇത് ഇറക്കി വയ്ക്കുക പിന്നീട് അതിനു മുകളിലായി കുറച്ചു കൂടി മണ്ണിട്ട് കൊടുക്കേണ്ടതാണ്. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ വീഡിയോ കാണുക.