മീൻ കറി വെച്ചതും വറുത്തതും പൊരിച്ചതും എല്ലാം കഴിക്കാൻ മലയാളികൾക്ക് വളരെയധികം ഇഷ്ടമാണ് അതിൽ തന്നെ ഉണക്കമീനിനോട് ഒരു പ്രത്യേക ഇഷ്ടമുള്ള പലരും നമ്മുടെ ഇടയിൽ തന്നെ ഉണ്ടായിരിക്കാം സാധാരണ ഉണക്കമീൻ വറുത്താൽ വേറെ കറികൾ ഒന്നും വേണ്ട ചോറുണ്ണാൻ എന്ന് പറയാറുണ്ട്. എന്നാൽ ഈ ഉണക്കമീൻ വിശ്വസിച്ച് പുറത്തുനിന്നും വാങ്ങുന്നത് ഒട്ടും തന്നെ സുരക്ഷിതമല്ല .
കാരണം ഏത് സാഹചര്യത്തിലാണ് ഇവയെല്ലാം ഉണക്കി വരുന്നത് എന്ന് നമുക്ക് പറയാൻ സാധിക്കില്ല അതുകൊണ്ടുതന്നെ തയ്യാറാക്കുന്നതായിരിക്കും കൂടുതൽ നമ്മൾക്ക് ആരോഗ്യത്തിന് വളരെ നല്ലതായിരിക്കും. എങ്ങനെയാണ് ഉണക്കമീൻ വീട്ടിൽ ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ മീൻ നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം ഒരു പ്ലാസ്റ്റിക് പാത്രം എടുക്കുക.
അതിനുശേഷം പ്ലാസ്റ്റിക് പാത്രത്തിൽ ആദ്യം തന്നെ കുറച്ച് കല്ലുപ്പ് വിതറുക ശേഷം അതിനു മുകളിലായി മീൻ നിരത്തി വയ്ക്കുക .അതുകഴിഞ്ഞ് അതിനുമുകളിൽ വീണ്ടും കല്ലുപ്പ് വിതറുക. മീൻ മുഴുവനായും ഉപ്പിൽ പൊതിഞ്ഞ് ഇരിക്കണം അതിനുശേഷം ഫ്രിഡ്ജിൽ വയ്ക്കുക. ഒരു ദിവസത്തിനുശേഷം പുറത്തേക്ക് അതിനുള്ള വെള്ളമെല്ലാം തന്നെ പുറത്തേക്ക് കളയുക.
ശേഷം കുറച്ച് ഉപ്പ് കൂടി വിതറി കൊടുക്കുക അതിനുശേഷം രണ്ടാമത് ദിവസവും ഇതുപോലെ തന്നെ വെള്ളമുണ്ടെങ്കിൽ അത് കളഞ്ഞ് ഒപ്പ് വിതറി കൊടുക്കുക മൂന്ന് ദിവസം കഴിയുമ്പോൾ വെള്ളം വരുന്നത് ഇല്ലാതാകും ശേഷം ഏഴാമത്തെ ദിവസം പുറത്തേക്ക് നോക്കുമ്പോൾ സാധാരണ കടയിൽ നിന്ന് വാങ്ങുന്നത് പോലെ തന്നെ ഉണക്കമീൻ തയ്യാറായി കിട്ടും. ഇത് ഭക്ഷണത്തിനായി എടുക്കുന്നതിനു മുൻപ് കുറച്ച് സമയം വെള്ളത്തിൽ ഇട്ട് വയ്ക്കുക അതുകഴിഞ്ഞ് ഉപയോഗിക്കുക. വെച്ച് തന്നെ നന്നായി അടച്ചു സൂക്ഷിക്കുന്നതാണ്. Credit : Intro tricks