ഇന്നത്തെ കാലത്ത് പ്രായഭേദമന്യേ പലരും നേരിടുന്ന ഒരു പ്രശ്നമാണ് മുടിയിലെ നര. അകാലനര മാറ്റാൻ പലതരത്തിലുള്ള മരുന്നുകളും വിദ്യകളും പരീക്ഷിച്ചു നോക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. ചെറുപ്രായത്തിൽ തന്നെ മുടി നരയ്ക്കുന്നത് പലരുടെയും ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നു. പാരമ്പര്യം, ജീവിതശൈലിയിലെ മാറ്റങ്ങൾ, പോഷക ആഹാര കുറവ്, മാനസിക സമ്മർദ്ദം തുടങ്ങിയവയെല്ലാം അകാലനരയ്ക്ക് കാരണമാണ്.
പാരമ്പര്യ നര മാറ്റാൻ കുറച്ചു ബുദ്ധിമുട്ടാണ് ഏകദേശം 60% ആണ് പാരമ്പര്യ നര വരുന്നതിനുള്ള സാധ്യത. അകാല നരയെ തടയാനുള്ള ഏറ്റവും നല്ലൊരു മാർഗം പോഷക ആഹാരങ്ങളാണ്. കഴിക്കുന്ന ഭക്ഷണ ക്രമത്തിൽ ആവശ്യത്തിനുള്ള പോഷകാഹാകാരങ്ങൾ ഉൾപ്പെടുത്തേണ്ടത് അകാലനര വരാതിരിക്കുവാൻ സഹായകമാകും. ഇന്ന് പലരും ഉപയോഗിക്കുന്ന കെമിക്കലുകൾ അടങ്ങിയ ഷാമ്പുകളും എണ്ണകളും ഇതിൻറെ മറ്റൊരു കാരണമായി കണക്കാക്കാം.
മുടിയിലെ നര കറുപ്പിക്കാനായി പലതരത്തിലുള്ള ഡൈകൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ പ്രകൃതിദത്തമായ രീതിയിൽ വീട്ടിൽ തന്നെ ഡൈ തയ്യാറാക്കാൻ കഴിയുമെങ്കിൽ അതാവും ഏറ്റവും ഉത്തമം. വീട്ടിൽ സുലഭമായി ലഭിക്കുന്ന മുരിങ്ങയില കൊണ്ട് നാച്ചുറൽ ഡൈ തയ്യാറാക്കാം. അതിനായി ഫ്രഷ് മുരിങ്ങയില നന്നായി കഴുകി വൃത്തിയാക്കി എടുക്കുക.
തേയില പൊടിയും അല്പം ഉലുവയും കൂടി ചേർത്ത് വെള്ളം തിളപ്പിച്ച് അത് ഉപയോഗിച്ച് മുരിങ്ങയില അരച്ച് പേസ്റ്റ് രൂപത്തിൽ ആക്കണം. ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ ഈ മിശ്രിതം ചേർത്തു കൊടുക്കണം അതിലേക്ക് നെല്ലിക്ക പൊടിയും, മൈലാഞ്ചി പൊടിയും കൂടി ചേർത്ത് കൊടുക്കുക. ഇവയെല്ലാം നന്നായി യോജിപ്പിച്ച് ഒരു ദിവസം മുഴുവനും അടച്ചു വയ്ക്കേണ്ടതു. അടുത്ത ദിവസം നരയുള്ള മുടികളിൽ തേക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണൂ.