ഫ്രിഡ്ജ് ഒരിക്കൽ വൃത്തിയാക്കിയാൽ പിന്നെ ഒരു മാസത്തേക്ക് വൃത്തികേടാവില്ല. ഈ കിടിലൻ ടിപ്പ് ആരും കാണാതെ പോവല്ലേ. | Easy Cleaning Tips

ഫ്രിഡ്ജ് വൃത്തിയാക്കിയാൽ അധിക ദിവസമൊന്നും ആവശ്യമില്ല വൃത്തികേട് ആവാൻ. എന്നാൽ ഇതുപോലെ വൃത്തിയാക്കുകയാണെങ്കിൽ പിന്നീട് ഒരു മാസത്തേക്ക് വൃത്തിയാക്കേണ്ട ആവശ്യമില്ല. ഇതെങ്ങനെയാണെന്ന് നോക്കാം. ആദ്യം തന്നെ ഫ്രിഡ്ജ് നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. അതിനുശേഷം വെള്ളമെല്ലാം തന്നെ നന്നായി തുടച്ച് എടുക്കുക. അതിനുശേഷം പാത്രങ്ങൾ അടക്കിവെക്കുന്ന തട്ടുകളിലേക്കു മുകളിലായി ഒരു ന്യൂസ് പേപ്പർ വയ്ക്കുക.

അതിനുശേഷം പാത്രങ്ങൾ വയ്ക്കാവുന്നതാണ്. അതുപോലെ ഫ്രീസറിൽ മീൻ സൂക്ഷിക്കുന്നതിനു മുൻപായി ഏതെങ്കിലും ഒരു പ്ലാസ്റ്റിക് കവർ ഫ്രീസറിൽ വച്ചു കൊടുക്കുക അതിനുമുകളിലായി മീൻ സൂക്ഷിക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ മീനിൽ നിന്നും വരുന്ന ചോരയുടെ പാടുകൾ ഫ്രിഡ്ജിൽ ആവാതെ സൂക്ഷിക്കാം. അതുവഴി ദുർഗന്ധം ഇല്ലാതിരിക്കുകയും ചെയ്യും.

അപ്പോൾ എല്ലാവരും തന്നെ ഈ രീതിയിൽ ഫ്രിഡ്ജ് സൂക്ഷിക്കുക. ഒരു മാസത്തിനു ശേഷം ഈ പേപ്പറുകൾ മാറ്റി കൊടുത്താൽ മതി. അടുത്ത ഒരു ടിപ്പ് പച്ചമുളക് പെട്ടെന്ന് ചീഞ്ഞു പോകാതെ ഇരിക്കുന്നതിന് പച്ചമുളക് വാങ്ങിയതിനു ശേഷം നന്നായി കഴുകി വെള്ളം എല്ലാം തുടച്ചെടുക്കുക. ശേഷം ഒരു പാത്രം എടുത്ത് അതിലേക്ക് ആദ്യം ഒരു ന്യൂസ് പേപ്പർ വച്ച് കൊടുക്കുക അതിനുമുകളിൽ ആയി പച്ച മുളക് ഇട്ടുകൊടുക്കുക ശേഷം അടച്ചുവെച്ച് സൂക്ഷിക്കുക.

അടുത്ത ഒരു ടിപ്പ് ദോശയുടെയും വെള്ളേപ്പത്തിന്റെയും മാവു പെട്ടെന്ന് പൊന്തി വരുന്നതിന് മാവ് അരച്ചതിനുശേഷം കുറച്ച് സമയം വെയിലത്ത് വയ്ക്കുക. ഇങ്ങനെ ചെയ്താൽ വളരെ പെട്ടെന്ന് തന്നെ മാവ് പൊന്തി കിട്ടും. എല്ലാ വീട്ടമ്മമാരും ഇനി ഇതുപോലുള്ള സിമ്പിൾ ട്രക്കുകൾ ഉപയോഗിച്ചുകൊണ്ട് അടുക്കളയിലെ ജോലികൾ എളുപ്പമാക്കുക. എല്ലാ വീട്ടമ്മമാരും ഈ പറഞ്ഞ ടിപ്പുകൾ എല്ലാം പരീക്ഷിച്ചു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *