ഇടയ്ക്കിടെ മൂത്രാശയ അണുബാധ വരുന്ന സ്ത്രീകൾ ഇത് കാണുക, തടയാനുള്ള എളുപ്പമാർഗം…

ഏറ്റവും കൂടുതലായി സ്ത്രീകളെ ബാധിക്കുന്ന ഒന്നാണ് യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ. വൃക്ക, മൂത്രനാളി, മൂത്രസഞ്ചി എന്നിവ ഉൾപ്പെടെയുള്ള ഏതെങ്കിലും ഭാഗത്തെ ബാധിക്കുന്ന അണുബാധയാണ് മൂത്രനാളിയിലെ അണുബാധ എന്നു പറയുന്നത്. സാധാരണയായി ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ചാണ് ഇത് ചികിത്സിക്കുന്നത്. കുടലിൽ നിന്നുള്ള ബാക്ടീരിയകളാണ് യുടിഐയുടെ ഏറ്റവും സാധാരണമായ കാരണം.

എന്നാൽ ഫംഗസ്, വൈറസ് എന്നിവയും അണുബാധയ്ക്ക് കാരണമാകും. ഇതുകൂടാതെ ശരീരത്തിൽ ജലാംശം കുറയുന്നതും യുടിഐ ഉണ്ടാകുന്നതിന് ഒരു പ്രധാന കാരണമാണ്. പതിവായി മൂത്രമൊഴിക്കുക, രൂക്ഷമായ ദുർഗന്ധമുള്ള മൂത്രം, പെൽവിക് ഭാഗത്തെ വേദന, മൂത്രമൊഴിക്കുമ്പോൾ പൊള്ളുന്നത് പോലുള്ള വേദന അനുഭവപ്പെടുക, തെളിഞ്ഞതോ അല്ലെങ്കിൽ ഇരുണ്ട നിറത്തിലുള്ള മൂത്രം, ബ്ലാഡർ പൂർണ്ണമായും ശൂന്യമാക്കപ്പെട്ടിട്ടില്ല എന്ന തോന്നൽ.

തുടങ്ങിയവയെ എല്ലാമാണ് ഇതിൻറെ പ്രധാന ലക്ഷണങ്ങൾ. മൂത്രനാളിയിലെ അണുബാധ ആരെയും ബാധിക്കാം എങ്കിലും സ്ത്രീകളിലാണ് ഇത് കൂടുതലായും ഉണ്ടാകുന്നത്. മൂത്രസഞ്ചിയിൽ നിന്നും മൂത്രം പുറന്തള്ളുന്ന ട്യൂബ് ആയ യൂറിത്രയ്ക്ക് പുരുഷന്മാരെക്കാൾ സ്ത്രീകളിൽ നീളം കുറവാണ് അതുകൊണ്ടുതന്നെ ഇത് ഏറ്റവും കൂടുതലായി ബാധിക്കുന്നതും സ്ത്രീകളിലാണ്. പൊതുവായി ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ചാണ് ഇത് ചികിത്സിക്കുന്നത്.

എന്നാൽ ചില സന്ദർഭങ്ങളിൽ ഇത് വരുന്നത് തടയുവാനായി കുറഞ്ഞ അളവിൽ ആന്റിബയോട്ടിക്കുകൾ ദീർഘകാലത്തേക്ക് ഉപയോഗിച്ചുവരുന്നു. ശരീരത്തിലെ ജലാംശത്തിന്റെ അളവ് മൂത്രനാളിലെ അണുബാധയുടെ സാധ്യതയുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു ഒന്നാണ് കാരണം പതിവായി മൂത്രമൊഴിക്കുന്നത് അണുബാധ തടയുന്നതിന് സഹായകമാകുന്നു. ശരീരത്തിൽ കുറഞ്ഞ മൂത്രത്തിന്റെ ഉത്പാദനം യു ടി എ വികസിപ്പിക്കാനുള്ള അപകടം സാധ്യത വർദ്ധിപ്പിക്കുന്നു. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ധാരാളമായി കഴിക്കുന്നതും ഈ രോഗാവസ്ഥയെ തരണം ചെയ്യാൻ സഹായിക്കും. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണുക.