പിറന്നാൾ ആഘോഷത്തിൽ മതി മറന്ന് പ്രിയ വാര്യർ!! ആശംസ പ്രവാഹവുമായി ആരാധകർ.

മലയാളികളുടെ പ്രിയങ്കരിയായ പ്രിയ വാര്യരെ അറിയാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ നടിയാണ് പ്രിയ വാര്യർ. തന്റെ ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകമനസ്സ് കീഴടക്കാനും ലോകമെമ്പാടും ആരാധകരെ സൃഷ്ടിക്കാനും പ്രിയക്ക് നിഷ്പ്രയാസം സാധിച്ചു. നിരവധി ആരാധകർ ഉള്ളതുകൊണ്ട് തന്നെ താരത്തിന്റെ ഏതൊരു വാർത്തയും പ്രേക്ഷകർക്കിടയിൽ വൻ പ്രചാരം ആകാറുണ്ട്.

ഇന്നത്തെ കാലത്ത് എല്ലാവരും സോഷ്യൽ മീഡിയകളിൽ വളരെയധികം സജീവമാണ് അതുകൊണ്ടുതന്നെ എല്ലാവരെയും പരസ്പരം ബന്ധിപ്പിക്കാൻ ഇതിനു സാധിക്കുന്നു. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നതാണ് പ്രിയ വാര്യരുടെ പിറന്നാൾ ആഘോഷം. കഴിഞ്ഞ ദിവസങ്ങളിലാണ് താരത്തിന്റെ പിറന്നാൾ അതിഗംഭീരമായി ആഘോഷിക്കുന്നത്. പ്രിയ വാര്യർ തന്നെയാണ് ഇതിന്റെ ചിത്രങ്ങളെല്ലാം ഇൻസ്റ്റഗ്രാമിൽ കൂടി പങ്കുവെക്കുന്നത്.

താരത്തിന്റെ പിറന്നാൾ ചിത്രങ്ങൾ പുറത്തുവന്നതോടുകൂടി ആരാധകർ സോഷ്യൽ മീഡിയയിൽ വൈറലാക്കി മാറ്റുകയായിരുന്നു. ഓഫ് വൈറ്റ് നിറത്തിലുള്ള വസ്ത്രം ധരിച്ച് അതിസുന്ദരിയായാണ് പിറന്നാൾ ദിനത്തിൽ താരം എത്തുന്നത്. പ്രിയ വാര്യരുടെ ഇരുപത്തിമൂന്നാം ജന്മദിനമാണ് സുഹൃത്തുക്കൾക്കും അടുത്ത ബന്ധുക്കൾക്കും ഒപ്പം ആഘോഷിക്കുന്നത്. താരത്തിന്റെ പിറന്നാൾ ആണെന്നറിഞ്ഞതോടുകൂടി നിരവധി പേരാണ് ആശംസകൾ ആയി രംഗത്തെത്തുന്നത്.

ഒപ്പം തന്നെ താരത്തിന്റെ പിറന്നാൾ ചിത്രത്തിന് ഒട്ടേനകം ലൈക്കുകളും കമന്റുകളും ആരാധകർ നൽകുന്നുണ്ട്. താരത്തിന്റെ പിറന്നാൾ വളരെ ഗംഭീരമായും എന്നാൽ ലളിതമായ രീതിയിലാണ് ആഘോഷിക്കുന്നത്. മലയാളികൾക്ക് ഇടയിൽ നിന്ന് അപ്രത്യക്ഷമായെങ്കിലും താരം ഇന്നും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരി ആണ്. അതുകൊണ്ടുതന്നെ താരത്തിന്റെ ഈ വാർത്തയും വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്. നിരവധി പേരാണ് എപ്പോൾ ആശംസകളുമായി രംഗത്ത് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *