ഇടതൂർന്ന മുടി ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല. പ്രത്യേകിച്ചും മലയാളി സ്ത്രീകളുടെ സൗന്ദര്യത്തിന്റെ ഒരു പ്രധാന ഘടകം കൂടിയാണിത്. എന്നാൽ മുടിയുടെ ആരോഗ്യത്തെയും സൗന്ദര്യത്തെയും ബാധിക്കുന്ന ഏറെ ഘടകങ്ങൾ നമുക്ക് ചുറ്റുമുണ്ട്. പലപ്പോഴും നമ്മൾ ബോധപൂർവ്വം അല്ലാതെ ചെയ്യുന്ന പല കാര്യങ്ങളും മുടിയുടെ സൗന്ദര്യത്തെ ഇല്ലാതാക്കുന്നു. മുടികൊഴിച്ചിൽ, മുടി പൊട്ടൽ, താരൻ, നര തുടങ്ങിയ പല സൗന്ദര്യ പ്രശ്നങ്ങളും നമ്മളെ ബുദ്ധിമുട്ടിലാക്കുന്നു.
പോഷകാഹാരത്തിന്റെ കുറവ്, മാനസിക സമ്മർദ്ദം, ഉറക്കമില്ലായ്മ, ചില രോഗങ്ങൾ എന്നിവയെല്ലാം മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നവയാണ്. കൂടാതെ ഇന്ന് വിപണിയിൽ ലഭിക്കുന്ന കെമിക്കലുകൾ അടങ്ങിയ പല ഉൽപ്പന്നങ്ങളും മുടിയുടെ വളർച്ചയെ ബാധിക്കുകയും പല പ്രശ്നങ്ങൾക്കും കാരണമാവുകയും ചെയ്യുന്നു. പ്രകൃതിദത്തമായ രീതികളാണ് മുടിയുടെ സംരക്ഷണത്തിന് ഏറ്റവും ഉത്തമം.
ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും ഷാമ്പു ഉപയോഗിച്ച് മുടി കഴുകുന്നവരാണ് നമ്മളിൽ ഒട്ടുമിക്ക ആളുകളും എന്നാൽ രാസപദാർത്ഥങ്ങൾ അടങ്ങിയ ഇത്തരം കെമിക്കലുകൾ മുടി കുഴിച്ചിലിനും പൊട്ടിപ്പോകുന്നതിനും കാരണമാകുന്നു അതുകൊണ്ടുതന്നെ വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന എല്ലാവർക്കും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഷാംപൂ നമുക്ക് പരിചയപ്പെടാം. അതിലെ പ്രധാന ചേരുവ വളരെ സുലഭമായി നമുക്ക് ലഭിക്കുന്ന ചെമ്പരത്തിയുടെ ഇലകളാണ്.
ചെമ്പരത്തിയുടെ ഇലകൾ നന്നായി കഴുകി വൃത്തിയാക്കി അതിലേക്ക് തലേദിവസത്തെ കഞ്ഞിവെള്ളവും ചേർത്ത് അരച്ചെടുക്കുക. ഇത് തലയോട്ടിയിലും മുടിയിഴകളിലും തേച്ചുപിടിപ്പിക്കേണ്ടതാണ്. മുടിയിലെ എണ്ണമയം അകറ്റാനും ഒരു ഷാംപൂ രീതിയിൽ പ്രവർത്തിക്കാനും ഇതിന് സാധിക്കുന്നു. യാതൊരു കാശ് ചെലവുമില്ലാതെ തന്നെ ഇത് നമുക്ക് തയ്യാറാക്കി എടുക്കാം. ചെമ്പരത്തിയും കഞ്ഞിവെള്ളവും മുടി വളർച്ചയ്ക്കും സൗന്ദര്യത്തിനും സഹായകമാകും. ഇത് തയ്യാറാക്കുന്ന വിധം വ്യക്തമായി മനസ്സിലാക്കുന്നതിന് വീഡിയോ കാണൂ.