നിരവധി പോഷകമൂല്യങ്ങൾ ഉള്ള ഈ ഭക്ഷ്യ പദാർത്ഥം ആണ് മുട്ട. ആരോഗ്യപരമായി നിരവധി ഗുണങ്ങളാണ് ഇവ കഴിക്കുന്നത് മൂലം ലഭിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കാവുന്ന ഈ ഭക്ഷ്യ വസ്തുവിൽ നിരവധി വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. മുട്ട പുഴുങ്ങിയും മറ്റും ഏതു രൂപത്തിലും നമ്മുടെ ശരീരത്തിലേക്ക് എത്തിക്കുന്നത് ഗുണകരമാണ്.
ഇടയ്ക്കിടെ നമ്മൾ വീട്ടിൽ മുട്ട പുഴുങ്ങാൻ ഉണ്ടാകും എന്നാൽ മുട്ട പുഴുങ്ങി അതിനുശേഷം ആ വെള്ളം കളയുകയാണ് പതിവ്. എന്നാൽ ഇനി മുട്ട പുഴുങ്ങിയ വെള്ളം കളയാതെ അത് ഉപയോഗിച്ചുകൊണ്ട് നമുക്ക് ചെയ്യാവുന്ന നല്ലൊരു ടിപ്പാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. പലരും ചെയ്യുന്ന കാര്യം മുട്ട പുഴുങ്ങിയ വെള്ളം സിംഗിള് ഒളിച്ചു കളയുകയാണ്. മുട്ടയുടെ തോടിലുള്ള നിരവധി ഗുണങ്ങൾ ആ വെള്ളത്തിൽ അടങ്ങിയിട്ടുണ്ടാവും അതുകൊണ്ടുതന്നെ.
ആ വെള്ളം നമ്മുടെ ചെടികൾക്ക് ചുവടിലായി ഒഴിച്ചുകൊടുക്കാവുന്നതാണ്. യാതൊരു കാരണവശാലും ചൂടോടെ ഒഴിക്കുവാൻ പാടില്ല. ചൂടാറിയതിനു ശേഷം പൂക്കൾ ഉണ്ടാകുന്ന ചെടികൾ പച്ചക്കറി ചെടികൾ എന്നിവയുടെ ചുവട്ടിലായി ഒഴിച്ചുകൊടുക്കാവുന്നതാണ്. വെള്ളത്തിനൊപ്പം തന്നെ മുട്ടത്തോട് കൂടി പൊടിച്ച് ഇടുകയാണെങ്കിൽ ഇരട്ടി ഗുണമാണ് ലഭിക്കുക. മുട്ടയിലെ തോടിൽ അടങ്ങിയിരിക്കുന്ന കാൽസ്യവും മറ്റു പോഷകങ്ങളും.
വെള്ളത്തിലിട്ട് പുഴുങ്ങുന്നതിലൂടെ ആ വെള്ളത്തിലേക്ക് എത്തുന്നു അത് ചെടികൾക്ക് ഒഴിച്ചു കൊടുക്കുമ്പോൾ നല്ല ഗുണങ്ങൾ ലഭിക്കുകയും ചെയ്യുന്നു. ചെടി നന്നായി വളരുവാനും പൂക്കാനും കായ്ക്കാനും എല്ലാം ഉപകാരപ്രദമാകും. മുട്ടത്തോട് മിക്സിയിലിട്ട് പൊടിച്ചു ഉപയോഗിക്കുകയാണെങ്കിൽ ഇരട്ടി ഫലമാണ് ലഭിക്കുക. ഇനി മുട്ട പുഴുങ്ങിയ വെള്ളവും മുട്ടത്തോട് കളയേണ്ട ആവശ്യമില്ല. കൂടുതൽ അറിവുകൾക്കായി വീഡിയോ മുഴുവനായും കാണുക.