മസിൽ കോച്ചി പിടുത്തത്തിന് ഉടനടി ആശ്വാസം ലഭിക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ…

പലരും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് മസിൽ പിടുത്തം. ഇതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ട് അത് അനുഭവിച്ചവർക്കേ അറിയുകയുള്ളൂ. പേശികൾക്ക് ഉണ്ടാകുന്ന കോച്ചി പിടുത്തം ആണ് മസിൽ കയറ്റം എന്ന് പറയുന്നത്. ഇത് ഏത് പ്രായക്കാർക്കും ഉണ്ടാവുന്ന ഒന്നാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കാൽസ്യത്തിന്റെ കുറവ്. കാൽസ്യത്തിന്റെ കുറവ് പോലും പലർക്കും ഈ പ്രശ്നം ഉണ്ടാവാം.

ഇത് പരിഹരിക്കുന്നതിന് കാൽസ്യം ധാരാളമായി അടങ്ങിയ പാലും മുട്ടയും ദിവസവും കഴിക്കാൻ ശ്രദ്ധിക്കുക. കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റവും ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നു. കഠിനമായ തണുപ്പ് പേശി വേദനയ്ക്കും കോച്ചി പിടുത്തവും ഉണ്ടാവുന്നതിന് കാരണമാകും. കഠിനമായ ചൂടും ഇതിനു വഴിയൊരുക്കുന്നു. ശരീരത്തിൽ ഉണ്ടാകുന്ന നിർജലീകരണവും ഇത്തരത്തിലുള്ള കോച്ചി പിടുത്തത്തിന് കാരണമാണ്.

ഈ അവസ്ഥ മാറ്റുന്നതിന് നാരങ്ങാവെള്ളവും ഉപ്പും പഞ്ചസാരയും ചേർത്ത് കുടിക്കുന്നത് നിർജലീകരണം കുറയ്ക്കാനും മസിൽ കയറ്റം തടയാനും സഹായകമാകുന്നു. വ്യായാമത്തിന്റെ കുറവും മസിൽ കയറ്റം ഉണ്ടാക്കുന്നു. ദിവസവും കുറച്ചു സമയമെങ്കിലും സ്ട്രെച്ചിങ് വ്യായാമങ്ങൾ ചെയ്യുക ഇത് പലപ്പോഴും പേശികളുടെ പ്രവർത്തനത്തെ സഹായിക്കും. മസിൽ കയറ്റം ഉണ്ടാകുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഉടൻതന്നെ ഇതുവരെ ചെയ്തുകൊണ്ടിരുന്ന പ്രവർത്തി നിർത്തുക.

കോച്ചി പിടുത്തം ഉണ്ടായ ഭാഗം പതുക്കെ നിവർത്താൻ ശ്രമിക്കുക. അതികഠിനമായ വേദന അനുഭവപ്പെടുമെങ്കിലും ആ ഭാഗം നിവർത്തി പിടിക്കുന്നത് മസിലുകൾക്ക് ആശ്വാസമേകും. ചെറിയ ചൂടുള്ള എന്തെങ്കിലും വയ്ക്കുന്നത് വേദനയ്ക്ക് ആശ്വാസമാകും. ഐസ് ബാഗ് വെക്കുന്നതും വേദന കുറയ്ക്കുന്നതിന് സഹായകമാണ്. പോഷകസമൃദ്ധമായ ഭക്ഷണരീതി പിന്തുടരുക. ഈ വിഷയത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണൂ.