പ്രശ്നങ്ങൾക്കെല്ലാം ഇതാ ഒരു പരിഹാരം. ഉപ്പൂറ്റി വിണ്ടുകീറുന്നത് തടയാൻ മെഴുകുതിരിയിലെ ഈ സീക്രട്ട് ചെയ്തു നോക്കൂ.

ഇന്ന് പറയാൻ പോകുന്നത് എല്ലാവർക്കും ഉള്ള ഒരു പ്രശ്നമായിരിക്കാം കാലുകൾ വിണ്ടുകറി പോകുന്നത് കൂടുതൽ ആളുകൾക്കും തന്നെ ഇത് കണ്ടു വരാറുണ്ട് കാലാവസ്ഥ മാറ്റങ്ങൾ കൊണ്ട് ആണ് പലർക്കും ഇത് സംഭവിക്കാറുള്ളത് ചിലർക്ക് മറ്റുപല കാരണങ്ങളും ഉണ്ടായേക്കാം എന്ത് കാരണങ്ങളായാലും വിണ്ടുകീറൽ വന്നാൽ എത്രത്തോളം ബുദ്ധിമുട്ടാണ് എന്ന് നമുക്ക് നന്നായിട്ട് അറിയാം. ഒട്ടും തന്നെ നടക്കാൻ പറ്റാത്ത അവസ്ഥ വരെ പലർക്കും ഉണ്ട് കൂടുതൽ ആളുകൾക്കും ചോര വരുന്ന അവസ്ഥയും കണ്ടു വരാറുണ്ട്.

അതുകൊണ്ടുതന്നെ നമുക്ക് അത് പെട്ടെന്ന് മാറ്റിയെടുക്കാൻ ആയിരിക്കും എല്ലാവരും ശ്രമിക്കുന്നത്. പലരും കാലുകൾ എത്ര ഭംഗിയായി വൃത്തിയാക്കി വെച്ചാലും വിരൽ മാറണം എന്നില്ല അതിനുവേണ്ടി നമ്മൾ വിണ്ടുകീറൽ മാറുന്നതിനു വേണ്ടിയുള്ള കാര്യങ്ങൾ ചെയ്തു നോക്കുക തന്നെ വേണം. ഇതാ ഇവിടെ അതിനു വേണ്ടി ഒരു ടിപ്പ്. നമുക്ക് മെഴുകുതിരി മാത്രം മതി .

അതിനായി ഒരു പാത്രത്തിലേക്ക് മെഴുകുതിരി ചെറിയ കഷണങ്ങളാക്കിമുറിച്ചുവെക്കുക അതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണയോ അല്ലെങ്കിൽ ഒരു ടീസ്പൂൺ ഒലിവ് ഓയിൽ ഒഴിച്ചു കൊടുക്കുക ശേഷം ഒരു പാനിൽ വെള്ളം നല്ലതുപോലെ ചൂടാക്കാൻ വയ്ക്കുക തിളച്ചു വരുമ്പോൾ ഈ പാത്രം അതിലേക്ക് ഇറക്കി വെച്ച മെഴുകുതിരി നന്നായി ഒരുക്കിയെടുക്കുക ഇത് വളരെ പെട്ടെന്ന് തന്നെ ഉരുകി വരുന്നതാണ്.

ശേഷം പുറത്തേക്ക് ഇറക്കി വയ്ക്കുക ചൂട് മാറുമ്പോൾ അത് കട്ടിയായി വരുന്നതായിരിക്കും. അതിനുശേഷം ചെയ്യേണ്ടത് എല്ലാദിവസവും രാത്രി കിടക്കുന്നതിനു മുൻപായി കാലുകൾ നന്നായി വൃത്തിയാക്കിയതിനുശേഷം ഇത് തേച്ചുപിടിപ്പിക്കുക നിങ്ങൾ ഇത് രണ്ടുദിവസം തുടർച്ചയായി ചെയ്യുമ്പോൾ തന്നെ അതിന്റെ മാറ്റം കണ്ടു വരുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *