വിണ്ടുകീറിയ കാൽപാദം എല്ലാവർക്കും തന്നെ വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. കഠിനമായ വേദനയായിരിക്കും മിക്കവാറും സമയങ്ങളിൽ അനുഭവിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇനി അത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ആരും തന്നെ സഹിച്ചിരിക്കേണ്ട ആവശ്യമില്ല. ഇത്തരം അവസ്ഥ മാറ്റിയെടുക്കുന്നതിനായി എന്തുചെയ്യണമെന്ന് നോക്കാം.
അതിനായി നമുക്ക് ആവശ്യമുള്ളത് ഒരു സവാളയാണ്. ഒരു സവാള എടുത്ത് തോലെല്ലാം കളഞ്ഞ് ഗ്രേറ്റ് ചെയ്തെടുക്കുക. അതിനുശേഷം സവാള നല്ലതുപോലെ കൈകൊണ്ട് പിഴിഞ്ഞ് അതിന്റെ നീര് മാത്രം മറ്റൊരു പാത്രത്തിലേക്ക് എടുത്തു വയ്ക്കുക. ശേഷം സവാളയുടെ നീരിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ചേർത്തു കൊടുക്കുക ശേഷം പഞ്ചസാര അലിയുന്നത് വരെ നന്നായി ഇളക്കി കൊടുക്കുക.
പഞ്ചസാര അലിഞ്ഞു വരുമ്പോൾ അതിലേക്ക് ഒരു പകുതി നാരങ്ങ പിഴിഞ്ഞ് ഒഴിക്കുക. അതോടൊപ്പം തന്നെ ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയും ചേർത്ത് നന്നായി ഇളക്കി എടുക്കുക. നല്ലതുപോലെ പതഞ്ഞു വരുന്നത് കാണാം. ഇപ്പോൾ തയ്യാറാക്കിയ ഈ മിശ്രിതമാണ് നാം കാലുകൾ വിണ്ടു കീറിയത് വൃത്തിയാക്കുന്നതിനായി ഉപയോഗിക്കുന്നത്.
അതിനായി ആദ്യം തന്നെകാലുകൾ നല്ല വൃത്തിയായി കഴുകിയെടുക്കുക ചളിയെല്ലാം തന്നെ കളഞ്ഞ് എടുക്കേണ്ടതാണ്. രാത്രി ഉറങ്ങാൻ പോകുന്നതിനു മുൻപായി വിണ്ടുകീറിയ ഭാഗത്ത് ഇത് നല്ലതുപോലെ തേച്ച് ചെയ്തു കൊടുക്കുക. രണ്ട് ദിവസം കൊണ്ട് തന്നെ എല്ലാവർക്കും നല്ല റിസൾട്ട് ഉണ്ടാകുന്നതാണ്. കാല് കീറിയ പ്രശ്നമുള്ളവർ ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video Credit : Kairali Health