ഇന്ന് നിരവധി ആളുകൾ നേരിടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് പ്രമേഹം അഥവാ ഡയബറ്റിസ്. പ്രായഭേദമന്യേ കുട്ടികളിലും ചെറുപ്പക്കാരിലും മുതിർന്നവരിലും ഇത് ഒരുപോലെ കണ്ടുവരുന്നു. ജീവിതശൈലിയിലെ തെറ്റായ മാറ്റങ്ങളാണ് ഇതിന് പ്രധാനമായും കാരണമാകുന്നത്. ശരീരത്തിൽ അത് ഉൽപ്പാദിപ്പിക്കുന്ന ഇൻസുലിൻ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ വരുന്നു.
അല്ലെങ്കിൽ പാൻക്രിയാസ് ഗ്രന്ഥി ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാത്ത അവസ്ഥ ഇതാണ് പ്രമേഹത്തിന് വഴിയൊരുക്കുന്നത്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രണവിധേയം അല്ലാതെ ഉയരുന്നതാണ് പ്രമേഹം. ഇതിൻറെ ഏറ്റവും സാധാരണമായ രൂപമാണ് ടൈപ്പ് ടു പ്രമേഹം. മുതിർന്നവരിൽ ആണ് ഇത് സാധാരണയായി കാണപ്പെടുന്നത് എങ്കിലും കുട്ടികളിൽ അമിതവണ്ണവും ഭാരവും വർദ്ധിക്കുന്നതിനാൽ കൗമാരക്കാർക്കും പിടിപെടുന്നു.
പ്രമേഹം ഒരു തുടർച്ചയായ രോഗമാണ്. ശരീരഭാരം കുറയ്ക്കലാണ് പ്രമേഹത്തെ മാറ്റുന്നതിനുള്ള ഏറ്റവും പ്രധാന ഘട്ടം. കുറഞ്ഞ കലോറി ഭക്ഷണക്രമം തിരഞ്ഞെടുക്കുന്നതിലൂടെ ഭാരം കുറയ്ക്കുവാൻ സാധിക്കും. ഭക്ഷണരീതിയിൽ മാറ്റം വരുത്തുന്നതിനോടൊപ്പം തന്നെ ചിട്ടയായ വ്യായാമവും ജീവിതത്തിൻറെ ഭാഗമാക്കി മാറ്റുക. പ്രമേഹത്തെ കുറിച്ചുള്ള അല്പധാരണകളും അബദ്ധ ധാരണകളും മനസ്സിൽ വെച്ച് വളരെ പേടിയോടെയാണ് ഈ രോഗത്തെ പലരും നോക്കി കാണുന്നത്.
മലയാളികളുടെ പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് തെറ്റിദ്ധാരണകൾ പ്രമേഹത്തിനുള്ള മരുന്നുകൾ കഴിക്കുമ്പോൾ അത് വൃക്കയ്ക്ക് പ്രശ്നമാകുമോ എന്ന് പലരും ചിന്തിക്കാറുണ്ട്. എന്നാൽ പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള ഗുളികകൾ കഴിച്ചില്ലെങ്കിൽ അത് അവയവങ്ങളിലേക്ക് ബാധിക്കുന്നു. ഹൃദയം, വൃക്ക, കണ്ണ് അടക്കമുള്ള ശരീരത്തിലെ ഏതാണ്ട് എല്ലാ അവയവങ്ങളെയും ഈ രോഗാവസ്ഥ ബാധിക്കും. പ്രമേഹത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.