Making Of Tasty Fish Masala With Shallots : ചെറിയ ഉള്ളി ഇട്ട് വറ്റിച്ചെടുത്ത് മീൻ ഫ്രൈ നിങ്ങൾ കഴിച്ചിട്ടുണ്ടോ. ഇല്ലെങ്കിൽ ഇതുപോലെ തയ്യാറാക്കു. ആദ്യം തന്നെ മീൻ കഴുകി വൃത്തിയാക്കി വയ്ക്കുക ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ കുരുമുളകുപൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ആവശ്യത്തിനൊപ്പം എന്നിവ ചേർത്ത് മീനിലേക്ക് മസാല നല്ലതുപോലെ യോജിപ്പിക്കുക ശേഷം കുറച്ചു സമയം മാറ്റിവെക്കുക അതുകഴിഞ്ഞ് മീൻ എല്ലാം തന്നെ എണ്ണയിൽ ഇട്ട് നന്നായി ഫ്രൈ ചെയ്ത് കോരുക.
അടുത്തതായി അതേ എണ്ണയിലേക്ക് അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. കാൽ ടീസ്പൂൺ ഉലുവ ചേർത്ത് കൊടുക്കുക. അതിനുശേഷം ഒരു കപ്പ് ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക മൂന്ന് പച്ചമുളക് ചേർത്തു കൊടുക്കുക കുറച്ച് കറിവേപ്പില ചേർത്ത് കൊടുക്കുക ഇവയെല്ലാം നല്ലതുപോലെ വഴറ്റിയെടുക്കുക. നന്നായി വഴന്നു വരുമ്പോൾ അതിലേക്ക് ഒന്നര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് കൊടുക്കുക ഒരു തക്കാളി ചെറുതായി അരിഞ്ഞതും ചേർക്കുക.
തക്കാളി രണ്ട് ഭാഗമാകുമ്പോൾ രണ്ട് ടീസ്പൂൺ കാശ്മീരി മുളകുപൊടി ചേർത്ത് നന്നായി ചൂടാക്കുക. അതിനുശേഷം അരക്കപ്പ് വെള്ളത്തിൽ 3 കുടംപുളി ഒരു മണിക്കൂർ നേരത്തേക്ക് കുതിർത്തു വെച്ച വെള്ളം അതിലേക്ക് ഒഴിച്ചു കൊടുക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. നല്ലതുപോലെ യോജിച്ച് വരുമ്പോൾ അതിലേക്ക് ഒന്നേകാൽ കപ്പ് രണ്ടാം പാൽ ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക.
ചെറിയ തിള വരുമ്പോൾ വറുത്തു വച്ചിരിക്കുന്ന മീൻ അതിലേക്ക് ഇട്ടു കൊടുക്കുക ശേഷം അടച്ചുവെച്ച് വേവിക്കുക. കറി ചെറുതായി കുറുകി വരുമ്പോൾ അതിലേക്ക് ഒരു കപ്പ് ഒന്നാം പാൽ ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ ഡ്രൈയായി വരുന്നത് വരെ ചൂടാക്കി ഇളക്കി കൊടുക്കുക. നല്ലതുപോലെ ഡ്രൈയായി വരുന്ന സമയത്ത് മറ്റൊരു പാത്രത്തിൽ കുറച്ച് മുളകും കറിവേപ്പിലയും ചൂടാക്കിയശേഷം അത് മീനിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിക്കാം .credit : Sheeba’s recipe