Tasty New Fish Peera Recipe : മീൻ സ്ഥിരമായി വാങ്ങിക്കുന്നവർ ഉണ്ടെങ്കിൽ എപ്പോഴും മീൻ കറി വയ്ക്കുന്നതിൽ നിന്നും വ്യത്യസ്തമായ രീതിയിൽ മീൻ ഉപയോഗിച്ചുകൊണ്ട് ഒരു വിഭവം തയ്യാറാക്കി എടുക്കാം. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് നോക്കാം. അതിനായാലും തന്നെ ഒന്നേകാൽ കപ്പ് തേങ്ങ ഒരു മിക്സിയുടെ ജാറിലേക്ക് ചെറുതായി ഒന്ന് ചതച്ചെടുക്കുക.
അതിലേക്ക് മൂന്ന് പച്ചമുളക് ചെറിയ കഷണം ഇഞ്ചിയും കുറച്ചു കറിവേപ്പില 15 അര ടീസ്പൂൺ മഞ്ഞൾ പൊടി വളരെ കുറച്ച് വെള്ളം എന്നിവയും ചേർക്കേണ്ടതാണ്. മാറ്റിവെക്കുക അടുത്തതായി ഒരു മൺചട്ടി ചൂടാക്കി അതിലേക്ക് ഇരുപതോളം ചെറിയ ഉള്ളി ചേർത്ത് കൊടുക്കുക. അതോടൊപ്പം ആവശ്യമായ നാലു പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
ഒരു ടീസ്പൂൺ ചേർത്ത് ആവശ്യത്തിന് കറിവേപ്പിലയും ഇട്ട് നല്ലതുപോലെ വഴറ്റിയെടുക്കുക. വഴന്നുവരുമ്പോൾ അതിലേക്ക് ചതച്ചു വച്ചിരിക്കുന്ന തേങ്ങ ചേർക്കുക. അതോടൊപ്പം ചെറിയ ഉള്ളി 15 എണ്ണം ചതച്ചത് ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം എടുത്തു വച്ചിരിക്കുന്ന മീൻ ഇട്ട് കൊടുക്കുക.
ഏത് മീൻ വേണമെങ്കിലും ചേർക്കാവുന്നതാണ് ചേർത്ത് കൊടുക്കുമ്പോൾ ചെറിയ മീൻ ചേർക്കാൻ ശ്രദ്ധിക്കുക ശേഷം മൂന്ന് കുടംപുളി ചേർക്കുക. അതോടൊപ്പം കുറച്ച് വെള്ളവും ചേർക്കുക. ആവശ്യത്തിന് ഉപ്പ് കറിവേപ്പില എന്നിവയും ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിക്കുക. ശേഷം അതിനു മുകളിലേക്ക് കുറച്ച് വെള്ളം തളിച്ചു കൊടുക്കുക. ചെറിയ തീയിൽ വെച്ച് മീൻ നല്ലതുപോലെ വേവിച്ചെടുക്കുക. അതിനുശേഷം പകർത്തി വയ്ക്കുക. രുചിയോടെ കഴിക്കാം. Credit : Sheeba’s Recipes