നാവിൽ കൊതിയൂറും മീൻ ഫ്രൈ! ഇങ്ങനെ ചെയ്തു നോക്കൂ…

മീൻ കറിയും മീൻ പൊരിച്ചതും ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. വളരെ ടേസ്റ്റി ആയി മീൻ പൊരിച്ചെടുക്കുന്നത് എങ്ങനെയാണെന്ന് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. ഏതുതരത്തിലുള്ള മീനാണെങ്കിലും ഈ രീതി ഉപയോഗിച്ച് പൊരിച്ചെടുത്തു നോക്കൂ ജീവിതത്തിൽ ഒരിക്കലും നാവിൽ രുചി മായുകയില്ല അത്രയധികം ടേസ്റ്റ് ഉള്ള ഒരു റെസിപ്പിയെ കുറിച്ചാണ് പറയുന്നത്.

ഒരു ടീസ്പൂൺ മഞ്ഞപ്പൊടി, മുളകുപൊടി, അര ടീസ്പൂൺ ഗരം മസാല പൊടി, ആവശ്യത്തിന് ഉപ്പ്, രണ്ട് പച്ചമുളക്, ചെറിയ കഷണം ഇഞ്ചി നാല് അല്ലി വെളുത്തുള്ളി എന്നിവയെല്ലാം ചതച്ചത്, ഒന്നര ടീസ്പൂൺ അളവിൽ ചെറുനാരങ്ങയുടെ നീര്, ഒരു ടീസ്പൂൺ അരിപ്പൊടി കാൽ കപ്പ് ചൂടുവെള്ളം ഇവയെല്ലാം കൂടി നന്നായി യോജിപ്പിക്കുക. കുഴമ്പ് രൂപത്തിലുള്ള മസാലയാണ് ആവശ്യമായി വരുന്നത്.

ഇഷ്ടം ഉള്ള ഏതു മീനും ഈ രീതിയിൽ വർക്കാവുന്നതാണ്. മീൻ ഓരോന്നായി മസാലയിലേക്ക് ചേർത്തു നല്ലവണ്ണം തേച്ചുപിടിപ്പിക്കണം. ഒരു മണിക്കൂർ മാറ്റിവെച്ചതിനുശേഷം മാത്രം എണ്ണ നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് പൊരിക്കാനുള്ള മീനുകൾ ഓരോന്നായി ചേർത്തു കൊടുക്കുക. മീഡിയം തീയിൽ അടിഭാഗം നന്നായി വെന്തു കിട്ടുന്നതിനായി 5 മിനിറ്റ് വേവിക്കണം.

അഞ്ചു മിനിറ്റ് കഴിയുമ്പോൾ മറിച്ചിട്ടു കൂടി വേവിക്കുക. രണ്ടു ഭാഗവും 5 മിനിറ്റ് വീതം നന്നായി വേവിച്ചെടുക്കുക. അല്പം കറിവേപ്പില അതിന് മുകളിലായി വിതറി കൊടുക്കാവുന്നതാണ്. അതിനുശേഷം തീ കൂട്ടി വെച്ച് മൊരിയിച്ചെടുത്തതിനു ശേഷം തീയണക്കാം. വളരെ ടേസ്റ്റി ആയ മീൻ ഫ്രൈ റെഡിയായിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.