Fish Molly Recipe : വളരെ രുചികരമായിട്ടുള്ള ഒരു ഫിഷ് മോളിയുടെ റെസിപ്പി ആണ് പറയാൻ പോകുന്നത് നല്ല ചൂട് അപ്പത്തിന്റെ കൂടെ ഇത് വളരെ നല്ല കോമ്പിനേഷൻ ആയിരിക്കും. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഏത് മീനാണ് എടുക്കുന്നത് നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ഒരു പാത്രത്തിലേക്ക് വയ്ക്കുക. ശേഷം അര ടീസ്പൂൺ മഞ്ഞൾപ്പൊടി മുക്കാൽ ടീസ്പൂൺ കുരുമുളകുപൊടിയും ഒന്നര ടീസ്പൂൺ ചെറുനാരങ്ങ നീര് ആവശ്യത്തിന് ഉപ്പ് .
എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് ഒരു മണിക്കൂർ നേരത്തേക്ക് മാറ്റിവയ്ക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് മീൻ ചേർത്ത് പൊരിച്ചെടുക്കുക. ശേഷം ഒരു മൺപാത്രം ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം രണ്ട് ഏലക്കായ മൂന്നു ഗ്രാമ്പു ഒരു കറുവപ്പട്ട എന്നിവ ചേർത്തു കൊടുക്കുക ശേഷം നാലു വെളുത്തുള്ളി ചെറുതായി അരിഞ്ഞതും ഒരു വലിയ ഇഞ്ചി കഷ്ണം.
ചെറുതായി അരിഞ്ഞതും അഞ്ചു ചുവന്നുള്ളി ചെറുതായി അരിഞ്ഞത് ഒരു സവാള ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. നന്നായി വഴന്നു വരുമ്പോൾ അതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞതും അര ടീസ്പൂൺ മഞ്ഞൾ പൊടിയും ഒരു ടീസ്പൂൺ മല്ലിപ്പൊടിയും മുക്കാൽ ടീസ്പൂൺ കുരുമുളകുപൊടിയും 3 പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക. പൊടിയുടെ പച്ചമണം എല്ലാം മാറിവരുന്ന സമയത്ത് 2 കപ്പ് തേങ്ങാപ്പാൽ ചേർത്ത് കൊടുക്കുക .
ആവശ്യത്തിനു ഉപ്പ് ചേർത്ത് തിളപ്പിക്കാൻ വയ്ക്കുക. ചെറുതായി തിള വന്നു തുടങ്ങുമ്പോൾ മീൻ കഷണങ്ങൾ ചേർത്തു കൊടുക്കുക അതോടൊപ്പം ഒരു ടീസ്പൂൺ വിനാഗിരിയും ചേർത്ത് കൊടുക്കുക. 5 മിനിറ്റ് അടച്ചുവെച്ച് വേവിക്കുക. അരക്കപ്പ് കട്ടിയുള്ള തേങ്ങാപ്പാൽ കൂടി ചേർത്ത് കുറച്ചു കറിവേപ്പിലയും ചേർത്ത് പകർത്തി വയ്ക്കുക. ഇതുപോലെ ഫിഷ് മോളി നിങ്ങളും തയ്യാറാക്കൂ.
One thought on “ഒരു തുള്ളി പോലും ബാക്കി വയ്ക്കില്ല. ഫിഷ് മോളി ഇതുപോലെ തയ്യാറാക്കു. | Fish Molly Recipe”