മത്തിക്കറി വറ്റിച്ച് ഇതുപോലെ തയ്യാറാക്കൂ. ഇത് മാത്രം മതി എത്ര വേണമെങ്കിലും ചോറുണ്ണാം. | Making Of Tasty Fish Curry Recipe

Making Of Tasty Fish Curry Recipe : മത്തി എങ്ങനെ കറിവെച്ചാലും കഴിക്കാൻ എല്ലാവർക്കും വളരെ ഇഷ്ടമാണ്. പലതരത്തിലാണ് നമ്മൾ മത്തി കറി വയ്ക്കുകയോ വറക്കുകയോ ചെയ്യാറുള്ളത് പല വിഭവങ്ങളും നമ്മൾ തയ്യാറാക്കാറുണ്ട്. അക്കൂട്ടത്തിൽ വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു വിഭവത്തിന്റെ റെസിപ്പിയാണ് പറയാൻ പോകുന്നത്. തയ്യാറാക്കുന്നതിനായി ആദ്യം തന്നെ ഒരു മൺചട്ടി ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.

ശേഷം കാൽ ടീസ്പൂൺ ഉലുവ ഒരു ചെറിയ കഷണം ഇഞ്ചി ചതച്ചത് നാലു വെളുത്തുള്ളി ചതച്ചത് ചേർത്ത് കൊടുക്കുക ശേഷം 20 ചുവന്നുള്ളി ചേർത്തു കൊടുക്കുക. ശേഷം നല്ലതുപോലെ വഴറ്റിയെടുക്കുക ഉള്ളി വഴന്നു വരുമ്പോൾ അതിലേക്ക് രണ്ടര ടീസ്പൂൺ മുളകുപൊടി ചേർക്കുക.

അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർക്കുക പൊടിയുടെ പച്ചമണം എല്ലാം മാറി വരുമ്പോൾ കുറച്ചു കറിവേപ്പിലയും ഒരു തക്കാളി ചെറുതായി അരിഞ്ഞതും രണ്ട് പച്ചമുളകും ചേർത്തു കൊടുക്കുക തക്കാളി നല്ലതുപോലെ ഉടഞ്ഞ പരുവത്തിൽ ആകുമ്പോൾ മൂന്ന് കുടംപുളിയും ആവശ്യത്തിന് വെള്ളവും ചേർത്ത് കൊടുക്കുക.

ശേഷം ഉപ്പ് ചേർത്ത് തിളപ്പിക്കാൻ വയ്ക്കുക നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് വൃത്തിയാക്കി വെച്ചിരിക്കുന്ന മത്തി ചേർത്തു കൊടുക്കുക. ശേഷം 5 മിനിറ്റ് അടച്ചുവെച്ച് വേവിക്കുക. മീൻ നന്നായി കുറുകി വരുന്നത് വരെ ചൂടാക്കി എടുക്കേണ്ടതാണ്. കുറുകി ഭാഗമാകുമ്പോൾ പകർത്തി വയ്ക്കാം ശേഷം കഴികാം. Credit : Shamees kitchen

Leave a Reply

Your email address will not be published. Required fields are marked *