മീൻ കറി ഇതുപോലെ ഒരു തവണയെങ്കിലും ഉണ്ടാക്കി നോക്കൂ. ചോറിന്റെ കൂടെയും അപ്പത്തിന്റെ കൂടെയും ഇതു വളരെ നല്ല കോമ്പിനേഷനാണ്. ഈ മീൻ കറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു ബാൻ ചൂടാക്കി അതിലേക്ക് നാലു വറ്റൽ മുളക് ഇട്ടു കൊടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ നല്ല ജീരകം, 10 വലിയ വെളുത്തുള്ളി, ഒരു വലിയ കഷണം ഇഞ്ചി എന്നിവ ചേർത്ത് നന്നായി ചൂടാക്കി എടുക്കുക. അതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് വെള്ളം ചേർക്കാതെ അരച്ചെടുക്കുക.
ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ കാശ്മീരി മുളകുപൊടി. കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, മുക്കാൽ ടീസ്പൂൺ മല്ലിപ്പൊടി എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി വൃത്തിയാക്കി വെച്ചിരിക്കുന്ന മീനിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി, അര ടീസ്പൂൺ മുളകുപൊടി, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മസാല തേച്ചുപിടിപ്പിച്ച് അടച്ചു അരമണിക്കൂർ നേരത്തേക്ക് മാറ്റി വയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക.
ശേഷം അവസാന പുരട്ടി വച്ചിരിക്കുന്ന മീൻ ചേർത്ത് നന്നായി വറുത്തെടുക്കുക. അടുത്തതായി ഒരു പാനിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് ചൂടാക്കുക. എണ്ണ ചൂടായി വരുമ്പോൾ മൂന്ന് വലിയ വെളുത്തുള്ളി ചെറുതായി ഗ്രേറ്റ് ചെയ്തത് ചേർത്തുകൊടുത്ത നന്നായി വഴറ്റിയെടുക്കുക. സവാള ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ നേരത്തെ അരച്ചു വച്ചിരിക്കുന്ന അരപ്പ് ചേർത്ത് കൊടുത്ത് നല്ലതുപോലെ ചൂടാക്കി എടുക്കുക. മസാലയുടെ പച്ചമണം എല്ലാം മാറി വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് കറിവേപ്പില ചേർത്ത് കൊടുക്കുക.
അതിനുശേഷം ഒരു നെല്ലിക്ക വലുപ്പത്തിൽ പുളി പിഴിഞ്ഞ് എടുത്ത പുളി വെള്ളം ചേർത്തു കൊടുക്കുക. അതോടൊപ്പം തന്നെ കറിക്ക് ആവശ്യമായ വെള്ളവും ചേർത്ത് നന്നായി തിളപ്പിക്കുക. എണ്ണ തെളിഞ്ഞു വരുമ്പോൾ വറുത്തുവച്ചിരിക്കുന്ന മീൻ ചേർത്ത് വീണ്ടും തിളപ്പിക്കുക. ശേഷം അര കപ്പ് തേങ്ങാപ്പാൽ ചേർത്ത് ചെറിയ തിള വരുമ്പോൾ അതിലേക്ക് രണ്ടു നുള്ള് ഉലുവാപ്പൊടി ചേർത്തു കൊടുക്കുക. ആവശ്യമെങ്കിൽ മല്ലിയില ചേർത്ത് കൊടുക്കാവുന്നതാണ്. മീൻ കറി നല്ലതുപോലെ കുറുകി പാകമാകുമ്പോൾ ഇറക്കി വയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.