മത്തിക്കറി ഇഷ്ടമില്ലാത്തവർക്കും വളരെയധികം ഇഷ്ടപ്പെടുന്ന രീതിയിൽ മത്തിക്കറി ഇനി ഇതുപോലെ തയ്യാറാക്കു. ചോറിനും അപ്പത്തിനും ഒരുപോലെ ടേസ്റ്റിൽ കഴിക്കാൻ പറ്റുന്ന ഒരു കറി പരിചയപ്പെടാം. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് കറി വെക്കേണ്ട മീൻ വൃത്തിയാക്കി എടുക്കുക. അടുത്ത ഒരു മീൻ ചട്ടിയെടുത്ത് അതിലേക്ക് ഒരു ചെറിയ ഉള്ളി ചതച്ചത് ചേർക്കുക.
അതോടൊപ്പം മൂന്ന് വലിയ വെളുത്തുള്ളി ചതച്ചത്, ഒരു ചെറിയ കഷണം ഇഞ്ചി ചതച്ചത്, മൂന്ന് പച്ചമുളക് കീറിയത്, ഒരു തക്കാളി ചെറുതായി അരിഞ്ഞത്, ആവശ്യത്തിനു കറിവേപ്പില, അടുത്തതായി എരുവിന് ആവശ്യമായ മുളകുപൊടി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പ്, ടീസ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മിയെടുക്കുക. അതിലേക്ക് മീൻ കറിക്ക് ആവശ്യമായ വാളൻപുളി വെള്ളത്തിൽ കുതിർത്ത് പിഴിഞ്ഞൊഴിക്കുക.
ശേഷം കൈ കൊണ്ട് നന്നായി തിരുമ്മി യോജിപ്പിക്കുക. അടുത്തതായി വൃത്തിയാക്കി വെച്ചിരിക്കുന്ന മീൻ ഈ അരപ്പിലേക്ക് ചേർത്തു കൊടുക്കുക. അതിനുശേഷം ഉപ്പ് എല്ലാം പാകമായോ എന്ന് നോക്കി എല്ലാം ഇളക്കി യോജിപ്പിക്കുക. അതിനുശേഷം അടുപ്പിൽ വയ്ക്കുക. മീഡിയം ഫ്ലെയിമിൽ മീൻ അടച്ചുവെച്ച് വേവിച്ചെടുക്കുക.
മീൻ കറി നല്ലതുപോലെ തിളച്ച് മീനെല്ലാം എന്തു വരുമ്പോൾ തീ ഓഫ് ചെയ്യുക. അതിനുശേഷം ഇറക്കിവെച്ച് അതിലേയ്ക്ക് ആവശ്യത്തിന് കറിവേപ്പില രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്ത് കുറച്ചുസമയം അടച്ചുവയ്ക്കുക. അതിനുശേഷം രുചിയോടെ കഴിക്കാം. ഇനി എല്ലാവരും മത്തി വാങ്ങുമ്പോൾ ഇതുപോലെ തയ്യാറാക്കി നോക്കൂ. ഇത് എല്ലാവർക്കും തീർച്ചയായും ഇഷ്ടപ്പെടും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.