ഒടുവിൽ സന്തോഷവാർത്ത അറിയിച്ച് നടി മൈഥിലി. | Maithili Is Going To Be a Mother.

Maithili Is Going To Be a Mother : മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മൈഥിലി. സിനിമയിലെത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപിടി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ച വ്യക്തിയാണ് മൈഥിലി. കുറച്ചുകാലമായി സിനിമയിൽ നിന്നും ചെറിയ ഇടവേളയെടുത്ത് മാറി നിൽക്കുകയായിരുന്നു താരം. അച്ഛന്റെ മരണത്തിനുശേഷം അമ്മയ്ക്കൊപ്പം അമേരിക്കയിലുള്ള സഹോദരന്റെ അടുത്തേക്ക് പോവുകയായിരുന്നു താരം. അതുകൊണ്ടാണ് സിനിമയിൽ നിന്നും ഇടവേള എടുത്തത്.

ഈ വർഷം ഏപ്രിൽ ആയിരുന്നു മൈഥിലി വിവാഹിതയായത്.ആർക്കിടെക്ട് ആയ സമ്പത്തുമായി ആയിരുന്നു മൈഥിലിയുടെ വിവാഹം. ഇപ്പോഴിതാ ഓണാശംസകളോടൊപ്പം താൻ അമ്മയാകാൻ പോകുന്ന സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. തിരുവോണ ദിനത്തിൽ ഓണാശംസകളോടൊപ്പം ആണ് താൻ അമ്മയാകാൻ പോകുന്ന വിവരം മൈഥിലി അറിയിച്ചത്.

ഓണാശംസകൾ ഞാൻ മാതൃത്വത്തിലേക്ക് പ്രവേശിച്ച സന്തോഷം എല്ലാവരുമായും പങ്കിടുന്നു. എന്ന തലക്കെട്ടോടെ ആണ് മൈഥിലി ഭർത്താവിനൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ചത്.സോഷ്യൽ മീഡിയവലിയ രീതിയിൽ ആഘോഷമാക്കി മാറ്റിയ ചടങ്ങ് ആയിരുന്നു മൈഥിലിയുടെയും സമ്പത്തിനെയും വിവാഹം.പ്രണയവിവാഹം ആയിരുന്നു ഇവരുടേത്. രണ്ടു കുടുംബങ്ങളുടെയും പിന്തുണയോടെ ആണ് ഇവർ വിവാഹം കഴിച്ചത്. മൈഥിലിക്ക് ആഗ്രഹമുണ്ടെങ്കിൽ സിനിമയിൽ അഭിനയിക്കുന്നത് തുടരും എന്നും അതിനൊരിക്കലും താൻ എതിരല്ലെന്നും സമ്പത് മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്.

പാലേരി മാണിക്യം എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ആയിരുന്നു മൈഥിലി വെള്ളിത്തിരയിലേക്ക്എത്തുന്നത്.ചിത്രത്തിൽവളരെ മികച്ച പ്രകടനമായിരുന്നു മൈഥിലി കാഴ്ചവച്ചത്. ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു താരത്തിന്റെത്. ഒരു അഭിനേതാവ് മാത്രമല്ല ഗായിക കൂടി ആണ് മൈഥിലി. ലോഹം എന്ന ചിത്രത്തിലാണ് താരം ഗാനരംഗത്തേക്ക് വന്നത്. പിന്നീട് ഒട്ടനവധി ഹിറ്റ്‌ ചിത്രങ്ങളിൽ ആണ് താരം വേഷമിട്ടത്. നിരവധി പേരാണ് താരത്തിനു ആശംസകളുമായി എത്തിയത്.

 

View this post on Instagram

 

A post shared by Mythili (@mythili2424)

Leave a Reply

Your email address will not be published. Required fields are marked *