ഒട്ടേറെ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു ഭക്ഷ്യവസ്തുവാണ് ഉലുവ. ഒരേസമയം ഭക്ഷ്യവസ്തു ആയിട്ടും മരുന്നായിട്ടും ഉപയോഗിക്കാൻ സാധിക്കും. ഉലുവ ചെടിയിൽ നിന്നാണ് ഇത് ശേഖരിക്കുന്നത്. ധാരാളം ആരോഗ്യ സൗന്ദര്യ ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ ഫൈബർ വിറ്റാമിൻ സി ഇരുമ്പ് പൊട്ടാസ്യം നിയാസിൻ എന്നിവയാൽ സമൃദ്ധമാണ്. അതുകൊണ്ടുതന്നെ ഒട്ടനവധി ആരോഗ്യ പ്രശ്നങ്ങൾക്കുള്ള പരിഹാരം കൂടിയാണ്.
ഉലുവ. എല്ലാദിവസവും ഒരു ടീസ്പൂൺ കുതിർത്ത ഉലുവ കഴിക്കുന്നത് അസിഡിറ്റി പ്രശ്നങ്ങൾക്ക് പരിഹാരം നൽകും. ഹൃദയാരോഗ്യത്തിനും രക്തസമ്മർദ്ദം കുറയ്ക്കാനും ഇതിലെ ഘടകങ്ങൾ സഹായിക്കും പ്രമേഹത്തിന് അത്യുത്തമായ ഒരു ഒറ്റമൂലി കൂടിയാണ് ഉലുവ. ഉലുവ മുളപ്പിച്ചും കഴിക്കാറുണ്ട്. മുളപ്പിച്ച ഉലുവയ്ക്ക് ഗുണങ്ങൾ ഏറെയാണ്. ശരീരത്തിൽ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ ഉലുവ.
ഉപയോഗിക്കാവുന്നതാണ്. ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കി നല്ല കൊളസ്ട്രോളിന്റെ ഉൽപാദനം ശരീരത്തിൽ നിലനിർത്തും. സ്ത്രീകളിൽ ആർത്തവ സമയത്ത് ഉണ്ടാകുന്ന അസ്വസ്ഥതകൾ മാറാനായി ഇത് സഹായിക്കും. ഭക്ഷണത്തിൽ ചേർക്കുന്നത് ദഹനം എളുപ്പമാക്കാനും മലബന്ധം ഇല്ലാതാക്കാനും സഹായിക്കും. അമിതവണ്ണം മൂലം ബുദ്ധിമുട്ടുന്നവരാണ് പലരും. ഭാരം കുറയ്ക്കുന്നതിനായി രാവിലെ വെറും വയറ്റിൽ കുതിർത്ത ഉലുവ കഴിക്കുന്നത് വളരെ നല്ലതാണ്.
ഇതിൽ അടങ്ങിയിട്ടുള്ള ഫൈബർ ദഹനം എളുപ്പമാക്കുകയും വിശപ്പിനെ നിയന്ത്രിക്കുകയും ചെയ്യുന്നു. സൗന്ദര്യസംരക്ഷണ കാര്യത്തിലും ഉലുവ ഒട്ടുംതന്നെ പുറകിൽ അല്ല. മുഖക്കുരു കറുത്ത പാടുകൾ ചുളിവുകൾ എന്നിവ അകറ്റാനായി ഇത് ഉപയോഗിച്ചുള്ള വ്യത്യസ്ത പാക്കുകൾ തയ്യാറാക്കി ഉപയോഗിക്കാവുന്നതാണ്. മുടിയുടെ സൗന്ദര്യത്തിനും തിളക്കത്തിനുമായി ഉലുവ അരച്ച് തേക്കുന്നത് വളരെ നല്ലതാണ്. അങ്ങനെ ഒട്ടനവധി ഗുണങ്ങൾ ഉള്ള ഈ പദാർത്ഥത്തെ നിങ്ങളുടെ ജീവിതത്തിൻറെ ഭാഗമാക്കുക…