വെറും വയറ്റിൽ ഉലുവ ഇങ്ങനെ കഴിച്ചു നോക്കൂ പ്രമേഹവും കൊളസ്ട്രോളും വേഗത്തിൽ കുറയ്ക്കാം..

ഭക്ഷണപദാർത്ഥങ്ങൾക്ക് രുചി നൽകാൻ മാത്രമല്ല നിരവധി ആരോഗ്യ ഗുണങ്ങൾ കൂടി അടങ്ങിയ ഒന്നാണ് ഉലുവ. കൈപ്പു രുചി ആണെങ്കിലും ചെറിയ തോതിൽ ഉപയോഗിക്കുകയാണെങ്കിൽ ഉലുവ ഭക്ഷണത്തിന് കൂടുതൽ രുചി നൽകുന്നു. ഇതിൽ ധാരാളം ആയി പ്രോട്ടീൻ, ഫൈബർ, വിറ്റാമിൻ സി, നിയാസിൻ, പൊട്ടാസ്യം, ഇരുമ്പ്, ആൽക്കലോയ്ഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. നിരവധി രോഗങ്ങൾക്കുള്ള പരിഹാരമായി ഉലുവ ഉപയോഗിക്കാവുന്നതാണ്.

ദിവസവും കുതിർത്ത ഉലുവ കഴിക്കുന്നത് പ്രമേഹ രോഗികൾക്ക് ഏറെ ഉത്തമമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായകമാകുന്നു. പ്രകൃതിദത്തമായ ലയിക്കുന്ന ഫൈബർ ഗാലറ്റോമാനൻ രക്തത്തിലേക്കുള്ള പഞ്ചസാരയുടെ ആഗിരണം കുറയ്ക്കുന്നു , ഇൻസുലിൻ ഇൻറെ ഉൽപാദനത്തിന് പ്രേരിപ്പിക്കുന്ന അമിനോ ആസിഡുകളും ഉലുവയിൽ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോൾ ഉള്ള വ്യക്തികൾക്ക് ഏറെ ഉപകാരമാണ് കുതിർത്ത ഉലുവ കഴിക്കുന്നത്.

ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുവാനും നല്ല കൊളസ്ട്രോളിന്റെ ഉത്പാദനം മെച്ചപ്പെടുത്തുവാനും ഏറെ സഹായകമാകുന്നു. സ്ത്രീകളിൽ ആർത്തവവുമായി ബന്ധപ്പെട്ടിട്ടുള്ള അസ്വസ്ഥതകൾ കുറയ്ക്കാൻ ഉലുവ ഏറെ നല്ലതാണ്. ഇത് ഹൃദയത്തിൻറെ ആരോഗ്യത്തിന് ഉത്തമമായി പ്രവർത്തിക്കുന്നു ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യതയും കുറയ്ക്കുന്നു. ഉലുവയിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം സോഡിയത്തിന്റെ പ്രവർത്തനത്തെക്കുറച്ച് രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കും.

ദഹന പ്രശ്നങ്ങൾ ഉള്ളവർക്ക് ഉലുവ കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും അസിഡിറ്റി മൂലമുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനും ഉലുവ ചേർക്കുന്നത് സഹായകമാണ്. അമിതവണ്ണം കുറയ്ക്കാനുള്ള മാർഗ്ഗങ്ങളിൽ ഏറ്റവും ഫലപ്രദമായ ഒന്നാണ് ഇത്. ദിവസവും വെറും വയറ്റിൽ കുതിർത്ത ഉലുവ കഴിക്കുന്നത് ശരീരം ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്. കൂടുതൽ ഗുണങ്ങളും ഉപയോഗ രീതികളും അറിയുന്നതിന് വീഡിയോ കാണൂ.