സ്ത്രീ സൗന്ദര്യത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് മുടി. നീളമുള്ള പനങ്കുല പോലത്തെ മുടി ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല പ്രത്യേകിച്ചും മലയാളികളായ സ്ത്രീകളുടെ സൗന്ദര്യം തന്നെ മുടിയിൽ അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം പ്രാധാന്യമുണ്ട്. മുടി വളരുന്നതിനായി എന്തു ഉപയോഗിക്കണം എന്ന് പലർക്കും സംശയമാണ്.
വിപണിയിൽ നിന്ന് ലഭിക്കുന്ന ഉൽപ്പന്നങ്ങളിൽ കെമിക്കലുകൾ ഉള്ളതുകൊണ്ട് തന്നെ പലർക്കും അവയൊക്കെ ഉപയോഗിക്കാൻ പേടിയാണ്. കെമിക്കലുകൾ അടങ്ങിയ ഉൽപ്പന്നങ്ങൾ ചിലർക്ക് താൽക്കാലികമായ ഫലം നൽകുമെങ്കിലും മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. മുടി വളർച്ചയ്ക്കും മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഏറ്റവും ഉത്തമം പ്രകൃതിദത്തമായ രീതികളാണ്.
നമ്മുടെ അടുക്കളകളിൽ സുലഭമായി ലഭിക്കുന്ന ഉലുവ ഉപയോഗിച്ച് മുടി വളർത്താനും മുടിക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സാധ്യമാകും. ഇതിനായി കഞ്ഞി വെള്ളത്തിൽ അല്പം ഉലുവ കുതിർക്കാനായി വയ്ക്കുക. പിറ്റേദിവസം രാവിലെ വേണം ഇത് ഉപയോഗിക്കുവാൻ. കഞ്ഞി വെള്ളത്തിൽ കുതിർത്ത ഉലുവ അരിച്ചെടുക്കുക ഉലുവയുടെ സത്ത് മുഴുവനായും കഞ്ഞി വെള്ളത്തിൽ ഉണ്ടാകും.
ആ കഞ്ഞി വെള്ളം വേണം തലയോട്ടിയിലും മുടിയിഴകളിലും തേച്ചുപിടിപ്പിക്കാൻ. അരമണിക്കൂറിന് ശേഷം കഴുകി കളയാവുന്നതാണ് ഷാംപൂ ഉപയോഗിക്കേണ്ട ആവശ്യമില്ല. നിരവധി ആരോഗ്യ ഗുണങ്ങളാലും സൗന്ദര്യ ഗുണങ്ങളാലും സമ്പന്നമാണ് ഉലുവ. മുടികൊഴിച്ചിൽ, താരൻ, മുടി പൊട്ടൽ തുടങ്ങിയ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ഇവയ്ക്ക് സാധിക്കും. ഇത് ചെയ്യേണ്ട രീതി വ്യക്തമായി മനസ്സിലാക്കുന്നതിന് വീഡിയോ കാണുക.