ഇന്നത്തെ തലമുറ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് ഫാറ്റി ലിവർ. കരളിനെ ബാധിക്കുന്ന ഈ രോഗം ഇന്ന് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്നു. തെറ്റായ ജീവിതരീതിയാണ് ഈ ആരോഗ്യപ്രശ്നത്തിലേക്ക് നയിക്കുന്നത്. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. ഇത് അമിതമായാൽ കരളിൻറെ പ്രവർത്തനം തകരാറിലാകും. ശരീരത്തിൻറെ രാസ പരീക്ഷണശാല എന്നറിയപ്പെടുന്ന കരൾ നിരവധി സങ്കീർണ പ്രവർത്തനങ്ങൾ നിർവഹിക്കുന്നു.
എന്നാൽ ഈ ആരോഗ്യ പ്രശ്നം ആ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതാണ്. തുടക്കത്തിൽ പ്രകടമായ ലക്ഷണങ്ങൾ ഇല്ലാത്തതുകൊണ്ട് തന്നെ ഈ രോഗം തിരിച്ചറിയുന്നത് മറ്റുപല രോഗങ്ങൾക്കും വേണ്ടി ചെയ്യുന്ന ടെസ്റ്റുകളുടെ സമയത്താണ്. തുടക്കത്തിൽ തന്നെ നിയന്ത്രിക്കുവാൻ സാധിച്ചാൽ വലിയ ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലാതെ തന്നെ മുന്നോട്ടുപോവാൻ സാധിക്കും. മദ്യപിക്കുന്നവരിൽ മാത്രം കണ്ടുവന്നിരുന്ന ഈ രോഗാവസ്ഥ.
ഇന്ന് മദ്യപിക്കാത്തവരിലും കണ്ടുവരുന്നു. തെറ്റായ ഭക്ഷണക്രമവും വ്യായാമ കുറവും ആണ് ഇതിനുള്ള കാരണം. കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ, എണ്ണപ്പലഹാരങ്ങൾ, മധുര പലഹാരങ്ങൾ, ജങ്ക് ഫുഡ്സ്, ഫാസ്റ്റ് ഫുഡ് തുടങ്ങിയവയെല്ലാം ഈ രോഗത്തിലേക്കുള്ള ചവിട്ടുപടികളാണ്. പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, ധാന്യങ്ങൾ, നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ തുടങ്ങിയവയെല്ലാം ഡയറ്റിൽ ഉൾപ്പെടുത്തുക. കൂടാതെ ശരീരത്തിൻറെ മറ്റു പ്രവർത്തനങ്ങൾ സുഗമമാക്കാൻ.
വെള്ളം കുടിക്കുവാൻ ശ്രദ്ധിക്കുക. മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന് വ്യായാമം വളരെ അത്യാവശ്യമാണ്. ദൈനംദിന ജീവിതത്തിൽ വ്യായാമത്തിന് കുറച്ചുസമയം മാറ്റിവയ്ക്കുക. പുകവലി മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങൾ ഒഴിവാക്കുന്നതാണ് ഏറ്റവും ഉത്തമം. ആരോഗ്യകരമായ ഭക്ഷണ ശീലവും ജീവിതശൈലിയും നിരവധി രോഗങ്ങളെ തടയുവാൻ സഹായിക്കും. ഈ ആരോഗ്യപ്രശ്നം വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.