നിങ്ങൾക്ക് ഫാറ്റി ലിവർ ഉണ്ടോ? ശരീരത്തിലെ ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കൂ…

മനുഷ്യ ശരീരത്തിലെ പല സങ്കീർണ പ്രവർത്തനങ്ങളും നിർവഹിക്കുന്ന ഒരു ആന്തരിക അവയവമാണ് കരൾ. രാസ പരീക്ഷണശാല എന്നറിയപ്പെടുന്ന ഒരു അവയവം കൂടിയാണിത്. കരളിനെ ബാധിക്കുന്ന പല രോഗങ്ങൾക്കും തുടക്കത്തിൽ തന്നെ ലക്ഷണങ്ങൾ തിരിച്ചറിയുവാൻ സാധിക്കില്ല. എന്നാൽ ആ രോഗങ്ങൾ കരളിൻറെ പ്രവർത്തനത്തെ തന്നെ തകരാറിലാക്കുന്നു. ഇത്തരത്തിൽ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു രോഗാവസ്ഥയാണ് ഫാറ്റി ലിവർ.

കരളിൽ കൊഴുപ്പ് അടിയുന്നത് സാധാരണ അവസ്ഥയാണ്. എന്നാൽ കരളിൻറെ ഭാരത്തിന്റെ അഞ്ചു മുതൽ 10 ശതമാനം വരെ കൊഴുപ്പാണെങ്കിൽ അത് ഫാറ്റി ലിവർ എന്ന അവസ്ഥയിലേക്ക് നയിക്കുന്നു. കരളിൻറെ പ്രവർത്തനം തകരാറിലാകുന്നതിന്റെ ഒരു പ്രധാന കാരണം കൂടിയാണിത്. മദ്യപിക്കുന്നവരിൽ മാത്രം കണ്ടുവന്നിരുന്ന ഇത് ഇന്ന് മദ്യപിക്കാത്തവരിലും സഹജമായി കാണപ്പെടുന്ന ഒരു ആരോഗ്യപ്രശ്നമാണ്.

അമിതവണ്ണം ഫാറ്റി ലിവറിലേക്ക് നയിക്കുന്ന ഒരു കാരണമാണ് അതുകൊണ്ടുതന്നെ വണ്ണം കുറയ്ക്കേണ്ടത് വളരെ അത്യാവശ്യമാണ്. ആരോഗ്യകരമായ ഭക്ഷണരീതിയിലൂടെയും ചിട്ടയായ വ്യായാമത്തിലൂടെയും ശരീരഭാരം നിയന്ത്രിക്കുവാൻ സാധിക്കും. കരളിൻറെ ആരോഗ്യം നഷ്ടപ്പെടുന്നതിന്റെ പ്രധാന കാരണം മദ്യപാനമാണ് അമിതമായി മദ്യപിക്കുന്നത് കരളിന്റെ ആരോഗ്യത്തെ ഇല്ലാതാക്കുന്നു.

കരളിന് സ്വയം ശുദ്ധീകരിക്കാനുള്ള ശേഷി നഷ്ടപ്പെടുന്നതിന്റെ പ്രധാന കാരണവും മദ്യപാനമാണ് എന്നാൽ മദ്യപിക്കാത്തവരിലും ഈ ആരോഗ്യ പ്രശ്നം ഉണ്ടാകുന്നുണ്ടെങ്കിൽ അത് ജീവിതശൈലിയിലെ തെറ്റായ മാറ്റങ്ങളാണ്. കരളിനെ ശുദ്ധീകരിച്ച് നിലനിർത്താൻ വ്യായാമം അനിവാര്യമാണ്. ദിവസേന അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യുന്നതിനായി മാറ്റിവെക്കുക. എണ്ണപ്പലഹാരങ്ങൾ, ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ്സ്, ബേക്കറി പദാർത്ഥങ്ങൾ, മാംസാഹാരങ്ങൾ എന്നിവയുടെ അമിത ഉപയോഗം കുറയ്ക്കേണ്ടതാണ്. ഫാറ്റി ലിവറിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.